Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേട്ടാ, ചേട്ടന്‍ എന്നേക്കാള്‍ സൂപ്പറാണ് - തല അജിത് ജയറാമിനോട് പറഞ്ഞു!

ചേട്ടാ, ചേട്ടന്‍ എന്നേക്കാള്‍ സൂപ്പറാണ് - തല അജിത് ജയറാമിനോട് പറഞ്ഞു!
, വ്യാഴം, 8 ജൂണ്‍ 2017 (16:55 IST)
തമിഴ് സൂപ്പര്‍താരങ്ങളുമായി ഏറെ നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് ജയറാം. കമല്‍ഹാസനും പ്രഭുവും അജിത്തും വിജയും രജനികാന്തുമെല്ലാം ജയറാമിന്‍റെ അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷം ഒരു തമിഴ് ചിത്രമെങ്കിലും ജയറാമിന്‍റേതായി ഉണ്ടാകാറുണ്ട്.
 
തമിഴകത്തെ തല അജിത്തും ജയറാമും തമ്മില്‍ അടുത്ത കാലത്തായി ഒരു സാമ്യമുണ്ട്. അത് തലമുടിയുടെ കാര്യത്തിലാണ്. ഇരുവരും ഇപ്പോള്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ്. മങ്കാത്ത മുതലാണ് അജിത് സോള്‍ട്ട് ആന്‍റ് പെപ്പര്‍ ശൈലി സ്വീകരിച്ചതെങ്കില്‍ സത്യ, അച്ചായന്‍സ് തുടങ്ങിയ സിനിമകളില്‍ ജയറാം ഈ ലുക്ക് പരീക്ഷിച്ചു.
 
അജിത്തിന്‍റെ ഭാര്യ ശാലിനിയും ജയറാമും ചെന്നൈയില്‍ പേരുകേട്ട ബാറ്റ്‌മിന്‍റണ്‍ താരങ്ങളാണ്. ഒരിക്കല്‍ തന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിന്‍റെ ഒരു ഫോട്ടോ ശാലിനിക്ക് നല്‍കിയ ശേഷം ഇത് അജിത്തിനെ കാണിക്കണമെന്ന് ജയറാം ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ജയറാമിന്‍റെ അജിത്തിന്‍റെ ഒരു മെസേജ് വന്നു - “ചേട്ടാ, എന്നേക്കാള്‍ മികച്ച ലുക്കാണ് ചേട്ടന്‍റേത്”.
 
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘അപ്പാ’ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റ്, പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയല്ല!