നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്നും പോരാട്ടമുഖത്താണ് രമ്യ നമ്പീശന്. പലരും ഈ വിഷയത്തില്‍ പിന്നോട്ടുപോയപ്പോഴും ഉറച്ചശബ്ദവുമായി നീതിക്കുവേണ്ടി നിലകൊള്ളുകയാണ് താരം.
എന്നാല്‍ താന്‍ ഉള്‍പ്പെടുന്ന ഡബ്ലിയു സി സി എന്ന വനിതാ കൂട്ടായ്മയ്ക്ക് പുരുഷവിരോധമൊന്നും ഇല്ലെന്ന് രമ്യ പറയുന്നു. കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷം സിനിമാ സെറ്റുകളില്‍ സൃഷ്ടിക്കുക എന്നതുമാത്രമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും രമ്യ പറയുന്നു.
വനിതാ കൂട്ടായ്മയ്ക്കെതിരെ പ്രചാരണം നടത്തുന്നവര്‍ യഥാര്‍ത്ഥ്യ സത്യം എന്താണെന്ന് മറന്നുപോകരുതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രമ്യ വ്യക്തമാക്കുന്നു.