മോഹന്‍ലാലിന് കുഴപ്പമില്ല, പക്ഷേ മമ്മൂട്ടിക്ക് അതൊരു മാറ്റം തന്നെയായിരുന്നു!
മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല!
ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും വലിയ താരങ്ങളായി മാറിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഹരികൃഷ്ണന്‍സ് എന്ന സിനിമയിലൂടെ ഫാസിലാണ് ഈ മഹാനടന്മാരെ വീണ്ടും ഒന്നിപ്പിച്ചത്.
“ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. മോഹന്‍ലാല്‍ അതുവരെ ചെയ്തുവന്നിരുന്നതിന്റെ തുടര്‍ച്ച മാത്രമായിരുന്നു ഹരികൃഷ്ണന്‍സ്. കോമഡിയും പാട്ടും എല്ലാം. എന്നാല്‍ മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം. മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്നോ ഡാന്‍സ് ചെയ്യുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല” - ഫാസില്‍ പറയുന്നു.
“ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മോഹന്‍ലാല്‍ കോമഡി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ മമ്മൂട്ടിയും ചെയ്തു. സോംഗ് സീക്വന്‍സില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. ഒരാള്‍ എന്തെങ്കിലും കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ പാടുപെടുമായിരുന്നു” - ഒരു അഭിമുഖത്തില്‍ ഫാസില്‍ വ്യക്തമാക്കി.