Webdunia - Bharat's app for daily news and videos

Install App

സന്തോഷം കൊണ്ട് ജൂഡിന് ഇരിക്കാന്‍ വയ്യ, പ്രിയദര്‍ശനാണ് മറുപടി നല്‍കിയിരിക്കുന്നത്!

ജൂഡിന് ആഹ്ലാദത്തിന് അതിരില്ല, പ്രിയദര്‍ശന്‍ മറുപടി നല്‍കി!

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2016 (14:36 IST)
'കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’ എന്ന സിനിമയുടെ വാര്‍ത്ത സാക്ഷാല്‍ പൌലോ കൊയ്‌ലോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തപ്പോള്‍ മലയാള സിനിമയ്ക്ക് തന്നെയുണ്ടായ ഒരു അമ്പരപ്പും ഞെട്ടലും ഇതുവരെ മാറിയിട്ടില്ല. അതുപോലൊരു ഞെട്ടലിലാണ് ഇപ്പോള്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ‘ഒപ്പം’ സിനിമയെക്കുറിച്ചുള്ള ജൂഡിന്‍റെ ഒരു കമന്‍റിന് സാക്ഷാല്‍ പ്രിയദര്‍ശന്‍ മറുപടി നല്‍കിയിരിക്കുകയാണ്. അതില്‍ ജൂഡിന്‍റെ പുതിയ സിനിമയായ ‘ഒരു മുത്തശ്ശി ഗദ’യെയും പരാമര്‍ശിച്ചിട്ടുണ്ട്. തന്‍റെ മാനസഗുരുവായ പ്രിയദര്‍ശന്‍റെ മറുപടി കിട്ടിയ ത്രില്ലില്‍ ജൂഡ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:
 
സിനിമ സംവിധാനം വിദൂര സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാലം മുതല്‍ കണ്ടു അതിശയിച്ച പേരാണ് 'സംവിധാനം - പ്രിയദര്‍ശന്‍'. ഒരു സംവിധായകന്‍ എങ്ങനെ ആകണം എന്ന് മുഴുവന്‍ സിനിമ പ്രേമികളെയും 
പഠിപ്പിച്ച സംവിധായകന്‍. എനിക്കുറപ്പാണ് എന്‍റെ തലമുറയില്‍ പെട്ട സംവിധായകര്‍ ഒക്കെ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നും ഹിന്ദിയില്‍ പോയി ചുവടുറപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. അന്നും ഇന്നും. ഇതൊക്കെ മറന്ന് അദ്ദേഹത്തെ ചിലര്‍ പുഛിക്കുന്നത് കണ്ട് രോഷാകുലനായിട്ടുണ്ട് ഞാന്‍. സാറിനെ ആദ്യമായി കാണുന്നത് വിനീതിന്‍റെ കല്യാണത്തിനാണ്. ഞാന്‍ സാറിന്‍റെ ഫാന്‍ ആണെന്ന് പറഞ്ഞു പോയി പരിചയപ്പെട്ടപ്പോള്‍ ചിരിച്ചു കൊണ്ട് നിന്നു അദ്ദേഹം. ഒപ്പം വിജയിച്ച് ഇന്ന് അദ്ദേഹം സന്തോഷവാനായി കാണുമ്പോള്‍ ഒത്തിരി സന്തോഷിക്കുന്ന ഈ എളിയ ഫാന് അദ്ദേഹം നല്‍കിയ വാക്കുകള്‍ കാണുന്നവര്‍ക്ക് വലിയ സംഭവം ഒന്നുമല്ലായിരിക്കും. പക്ഷെ ഈ ഏകലവ്യന് ഗുരുവേ, ഇത് മാത്രം മതി ഒരുപാട് വര്‍ഷത്തേക്ക് ഊര്‍ജമായി. :) :)

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments