ആനന്ദമാനന്ദമേ.... വിനീത് ശ്രീനിവാസന്‍റെ പുതിയ സിനിമയുടെ ട്രെയിലര്‍ !

ആനന്ദം - ആഘോഷസിനിമയുമായി വീണ്ടും വിനീത് ശ്രീനിവാസന്‍ !

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (19:30 IST)
ദില്‍ ചാഹ്‌താ ഹൈ വിനീത് ശ്രീനിവസനെ ഏറെ സ്വാധീനിച്ച ഒരു സിനിമയാണ്. വിനീത് സംവിധാനം ചെയ്യുന്ന സിനിമകളിലൊക്കെ ആ സിനിമയുടെ നിറവും ഗുണവും വായിച്ചെടുക്കാനും കഴിയും. ദില്‍ ചാഹ്‌താ ഹെയില്‍ ആമിര്‍ഖാന്‍ ചാരിയിരുന്ന സ്ഥലം പക്ഷേ വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കാണിച്ചിട്ടില്ല. എന്നാല്‍ ആ ലൊക്കേഷന്‍ വിനീത് നിര്‍മ്മിക്കുന്ന ആദ്യ സിനിമയില്‍ കാണിക്കുന്നുണ്ട്.
 
അതേ, ‘ഹാബിറ്റ് ഓഫ് ലൈഫി’ന്‍റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ‘ആനന്ദം’ എന്ന ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആനന്ദത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദം, കോളജില്‍ നിന്നുള്ള ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
 
ഒരുകൂട്ടം കോളജ് വിദ്യാര്‍ത്ഥികളുടെ ആഘോഷദിവസങ്ങളും അവരുടെ പ്രണയവും യാത്രയുമൊക്കെയായി ഒരു ആഘോഷചിത്രം തന്നെയാണ് ഒരുങ്ങുന്നത്. കൂടുതലും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരെ പോലെ മുതിര്‍ന്ന താരങ്ങള്‍ക്കും ഇടമുണ്ട്.
 
ഗായകന്‍ സച്ചിന്‍ വാര്യര്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ആനന്ദം. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർവേ റെക്കോർഡുകൾ ഇനി എളുപ്പത്തിൽ കിട്ടും; കിയോസ്‌ക് സംവിധാനവും ഹെല്പ്ഡെസ്കും തയ്യാർ

ഇന്ത്യയ്ക്ക് സന്തോഷവാര്‍ത്ത, ട്രംപിന്റെ 25 ശതമാനം പിഴ തീരുവ പിന്‍വലിച്ചേക്കും

'എങ്കില്‍ എന്റെ നെഞ്ചിലേക്ക് കയറൂ' എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചുവെന്ന് വൃദ്ധ

പാകിസ്ഥാൻ ദേശീയ ഫുട്ബോൾ ടീമെന്ന വ്യാജേന ജപ്പാനിലേക്ക് കടക്കാൻ ശ്രമം, പിടിച്ച് നാട് കടത്തി ജപ്പാൻ സർക്കാർ

ഇന്ത്യയടക്കം 23 രാജ്യങ്ങൾ ലഹരിമരുന്നും നിരോധിത മരുന്നും ഉത്പാദിപ്പിച്ച് പണം കൊയ്യുന്നു, വിമർശനവുമായി ട്രംപ്

അടുത്ത ലേഖനം
Show comments