Webdunia - Bharat's app for daily news and videos

Install App

ഐ വി ശശി - ഒരു മെഗാഹിറ്റ് ജീവിതം

രവിശങ്കരന്‍
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (16:24 IST)
1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് ദേവാസുരം. ഇപ്പോഴും മിക്ക ദിവസവും ടി വിയില്‍ മലയാളികള്‍ ആ സിനിമ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന്, ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെയും ഏഷ്യാനെറ്റില്‍ ആ സിനിമയുണ്ടായിരുന്നു. ദേവാസുരം ടി വി സ്ക്രീനില്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് അതിന്‍റെ സംവിധായകന്‍ ഐ വി ശശി ജീവിതത്തിന്‍റെ ഉത്സവം അവസാനിപ്പിച്ച് മടങ്ങിയത്.
 
നാലുപതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ ഐ വി ശശി സംവിധാനം ചെയ്തത് 150ലേറെ സിനിമകള്‍. അതില്‍ നൂറിലേറെ വമ്പന്‍ ഹിറ്റുകള്‍. ആഹാരമോ ഉറക്കമോ വേണ്ടെന്നുവച്ച് ഐ വി ശശി സൃഷ്ടിച്ചത് ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ബോക്സോഫീസ് റെക്കോര്‍ഡുകളായിരുന്നു.
 
1977 എന്ന വര്‍ഷം മനസിലേക്ക് വരുന്നു. ആശീര്‍വാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം, ഇതാ ഇവിടെ വരെ, ആ നിമിഷം, ആനന്ദം പരമാനന്ദം, അന്തര്‍ദ്ദാഹം, ഹൃദയമേ സാക്ഷി, ഇന്നലെ ഇന്ന്, ഊഞ്ഞാല്‍ എന്നിങ്ങനെ 12 സിനിമകളാണ് ആ വര്‍ഷം ഐ വി ശശിയുടേതായി പുറത്തുവന്നത്. ഇന്ന് ഒന്നോ രണ്ടോ സിനിമകള്‍ സംവിധാനം ചെയ്യുമ്പോഴേക്കും ഉള്ളിലെ അഗ്നി അണഞ്ഞുപോകുന്ന സംവിധായകര്‍ ഐ വി ശശിയുടെ ഈ ട്രാക്ക് റെക്കോര്‍ഡിനെ എങ്ങനെ നോക്കിക്കാണും എന്ന് വ്യക്തതയില്ല. സിനിമയായിരുന്നു ഐ വി ശശിക്ക് എല്ലാം. ജീവിതവും പ്രാണനും ഭക്ഷണവും ഉറക്കവുമെല്ലാം സിനിമയായിരുന്നു. മറ്റൊരു വിഷയത്തേക്കുറിച്ചുള്ള ചിന്തയോ സംസാരമോ പോലുമില്ല.
 
പുലിമുരുകന്‍ വലിയ തരംഗം സൃഷ്ടിച്ചപ്പോഴും ആരും മൃഗയ മറക്കാതിരുന്നത് ഐ വി ശശി എന്ന ക്രാഫ്‌റ്റ്സ്മാന്‍റെ വിജയമാണ്. വാറുണ്ണി എന്ന കഥാപാത്രവും മൃഗയയില്‍ പുലിയുമായുള്ള സാഹസിക രംഗങ്ങളും മൃഗയ കണ്ടിട്ടുള്ളവര്‍ ജീവകാലം മറക്കുമോ? അന്ന് ഗ്രാഫിക്സിന്‍റെ കള്ളത്തരമൊന്നും ഇല്ലെന്നുകൂടി ആലോചിക്കുമ്പോഴാണ് ഐ വി ശശിയെന്ന സംവിധായകന്‍റെ മൂല്യം തിരിച്ചറിയുന്നത്.
 
ഒരു ഫ്രെയിമില്‍ പത്തുപേരെ ഉള്‍പ്പെടുത്തിയാല്‍ ടെന്‍ഷനടിച്ച് കണ്‍‌ട്രോളുപോകുന്ന സംവിധായകരും സംവിധാനം എന്തെന്നുപഠിക്കണമെങ്കില്‍ ഐ വി ശശി ചിത്രങ്ങളിലേക്ക് നോക്കണം. ആയിരമോ രണ്ടായിരമോ പേര്‍ ഫ്രെയിമിലേക്ക് വന്നാലും ഐ വി ശശിക്ക് ആവേശം മാത്രം. ഈനാട്, ഇന്‍സ്പെക്ടര്‍ ബല്‍‌റാം, അങ്ങാടി, വാര്‍ത്ത, അടിമകള്‍ ഉടമകള്‍, 1921 തുടങ്ങി ദേവാസുരം വരെ ആ ആള്‍ക്കൂട്ടത്തിന്‍റെ കല നമ്മള്‍ കണ്ടു.
 
എന്നും വലിയ സിനിമകളോടും വലിയ ക്യാന്‍‌വാസുകളോടുമായിരുന്നു ഐ വി ശശിക്ക് താല്‍പ്പര്യം. ചെറിയ കഥകള്‍ ഇടയ്ക്ക് മാത്രം ചെയ്യുന്ന പരീക്ഷണങ്ങള്‍. ഒരുപാട് കഥാപാത്രങ്ങളുള്ള സംഘര്‍ഷഭരിതമായ സിനിമകളായിരുന്നു പ്രിയപ്പെട്ട മേഖല. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ എക്കാലത്തെയും മാസ് ഡയറക്ടര്‍ ഐ വി ശശി തന്നെയാണ്.
 
കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ഐ വി ശശി ആ സ്വപ്നം ബാക്കിവച്ചാണ് മടങ്ങുന്നത്. ഒരിക്കലും മടങ്ങിവരാത്ത യാത്ര. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ആ 150 സിനിമകളുണ്ട്. അവ ഓരോന്നോരോന്നോരോന്നായി മലയാളികളുടെ മനസിന്‍റെ തിരശ്ശീലയില്‍ എന്നെന്നും ഓടിക്കൊണ്ടേയിരിക്കും. അവിടെ ഒരിക്കലും മങ്ങാത്ത മഞ്ഞനിറമുള്ള അക്ഷരങ്ങളില്‍ ‘സംവിധാനം - ഐ വി ശശി’ എന്ന ടൈറ്റില്‍ കാര്‍ഡും.

ചിത്രത്തിന് കടപ്പാട്: പത്മേന്ദ്രപ്രസാദ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

World Mosquito Day: കൊതുകുകള്‍ക്ക് വേണ്ടി ഒരു ദിവസമോ, ലോക കൊതുക് ദിനത്തിന്റെ പ്രാധാന്യമെന്ത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

അടുത്ത ലേഖനം
Show comments