Webdunia - Bharat's app for daily news and videos

Install App

ദുല്‍ക്കര്‍ സല്‍മാന്‍ അടുത്ത മെഗാസ്റ്റാര്‍ ?

ദുല്‍ക്കര്‍ സല്‍മാന്‍ മെഗാസ്റ്റാര്‍ സിംഹാസനത്തില്‍ !

ജോയല്‍ കുര്യന്‍
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (13:04 IST)
മലയാള സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പുതിയ താരരാജാവാകുകയാണ്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള യുവതാരമായി ദുല്‍ക്കര്‍ സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ 75 ലക്ഷം പ്രതിഫലമുള്ള ദുല്‍ക്കറിന്‍റെ പ്രതിഫലം ഒരു കോടിയിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും സിനിമകളിലാണ് ദുല്‍ക്കര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ജോമോന്‍റെ വിശേഷങ്ങള്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ന്യൂജനറേഷന്‍ കെട്ടുപാടുകളില്‍ നിന്ന് സര്‍വ്വസമ്മതനായ താരമായി മാറാനുള്ള ദുല്‍ക്കറിന്‍റെ തീരുമാനപ്രകാരമാണ് സത്യന്‍ ചിത്രം വരുന്നത്.
 
ചാര്‍ളി എന്ന മെഗാഹിറ്റോടെയാണ് യുവതാരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് ദുല്‍ക്കര്‍ എത്തുന്നത്. അതിന് ശേഷമെത്തിയ കമ്മട്ടിപ്പാടം ദുല്‍ക്കറിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഒരു നടന്‍ എന്ന നിലയില്‍ ഏറെ പാകത വന്ന പ്രകടനം കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചതോടെ അടുത്ത മെഗാസ്റ്റാര്‍ പദവിയിലേക്കും ദുല്‍ക്കറിന് ചവിട്ടുപടിയായി.
 
അമല്‍ നീരദിന്‍റെ ആക്ഷന്‍ ചിത്രം കഴിഞ്ഞാല്‍ ലാല്‍ ജോസിന്‍റെ ഒരു ഭയങ്കര കാമുകനാണ് ദുല്‍ക്കറിന്‍റേതായി വരുന്ന പടം. ചാര്‍ലിക്ക് ശേഷം ഉണ്ണി ആര്‍ എഴുതുന്ന തിരക്കഥയാണ് ഒരു ഭയങ്കര കാമുകന്‍. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പിന്നീട് ദുല്‍ക്കര്‍ അഭിനയിക്കുക.
 
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിനും സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ദുല്‍ക്കര്‍ സല്‍മാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ‘OTTO' ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
 
വളരെ ശ്രദ്ധിച്ചുള്ള ചുവടുവയ്പ്പുകളാണ് കരിയറില്‍ ദുല്‍ക്കര്‍ നടത്തുന്നത്. മണിരത്നത്തിന്‍റെ ‘ഓകെ കണ്‍‌മണി’ക്ക് ശേഷം മറ്റ് അന്യഭാഷാ ചിത്രങ്ങളിലൊന്നും ദുല്‍ക്കര്‍ അഭിനയിച്ചിട്ടില്ല. വലിയ സംവിധായകരുടെ ഗംഭീര പ്രൊജക്ടുകള്‍ക്കായാണ് ദുല്‍ക്കര്‍ അന്യഭാഷയില്‍ നിന്ന് കാത്തിരിക്കുന്നത്. ദുല്‍ക്കറിന്‍റെ സിനിമാ സെലക്ഷനിലും കരിയര്‍ പ്ലാനിംഗിലും മമ്മൂട്ടിയുടെ മേല്‍നോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments