Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

കെ ആര്‍ അനൂപ്

, തിങ്കള്‍, 13 ജൂലൈ 2020 (15:33 IST)
പ്രണവ് മോഹൻലാൽ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്‍റെ മുപ്പതാം ജന്മദിനം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. പ്രണവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.  
 
പ്രണവിന്റെ കുട്ടികാലത്തെയും ഇപ്പോഴത്തെയും ഫോട്ടോ സഹിതമാണ് ലാലേട്ടൻ മകന് ആശംസകൾ നേർന്നത്.  “എന്റെ Little man ഇനി അത്ര ചെറുതൊന്നുമല്ല... നിനക്ക് പ്രായമേറുന്തോറും നിന്‍റെ വളര്‍ച്ചയെക്കുറിച്ച് അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്… ജന്മദിനാശംസകൾ പ്രണവ്” -മോഹൻലാൽ കുറിച്ചു. 
 
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലാണ് പ്രണവ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായെത്തുന്നത്. ലോക്ക് ഡൗണിനു മുമ്പ് സിനിമയുടെ പകുതി ചിത്രീകരണം മാത്രമേ പൂർത്തി ആയിട്ടുള്ളൂ. ഒരു കൂട്ടം വ്യക്തികളെയും അവരുടെ ജീവിത യാത്രയെയും കുറിച്ചുളള കഥയാണ് ഹൃദയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സിനിമ ദൃശ്യത്തിന് മുകളിൽ പോകും: അൽഫോൺസ് പുത്രൻ അന്ന് പറഞ്ഞ വാക്കുകൾ