''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു'' - മമ്മൂട്ടിയോട് സംവിധായകന്‍ !

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:54 IST)
മമ്മൂട്ടി മലയാളത്തിന്‍റെ അഭിമാനമായ നടനാണ്. എത്രയെത്ര കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. അദ്ദേഹം ആടാത്ത വേഷങ്ങള്‍ അപൂര്‍വ്വം. എങ്കിലും പുതിയ കഥാപാത്രങ്ങള്‍ക്കായും പുതുമയുള്ള കഥകള്‍ക്കായുമുള്ള മമ്മൂട്ടിയുടെ കാത്തിരിപ്പ് വിസ്മയിപ്പിക്കുന്നതാണ്. 
 
കുറച്ചുകാലം മുമ്പ് മാതൃഭൂമിയിലെ ഒരു പംക്തിയില്‍ സത്യന്‍ അന്തിക്കാട് ഒരു അനുഭവം എഴുതി:
 
“അടുത്തകാലത്ത് 'പത്തേമാരി' കണ്ടപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു.
''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു.'' മമ്മൂട്ടിയാണ് - എനിക്ക് വളരെയേറെ പരിചയമുള്ള നടനാണ് എന്നൊക്കെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലും മുകളിലായിരുന്നു നിങ്ങളുടെ പ്രകടനം! ശബ്ദംകൊണ്ടും ഭാവംകൊണ്ടും പ്രേക്ഷകരെ കൈയിലെടുക്കുന്ന മാജിക് ഞാന്‍ കണ്ടു. അഭിനന്ദനങ്ങള്‍.''
 
നല്ലൊരു ചിരിയായിരുന്നു മറുപടി. എന്നിട്ട് പറഞ്ഞു -
 
''നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.'' - ആ സ്പിരിറ്റാണ് മമ്മൂട്ടിയെ നിലനിര്‍ത്തുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. മലയാളത്തിലെ 'എക്കാലത്തെയും പുതുമുഖ നടന്‍' എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ”

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments