മമ്മൂട്ടിയുടെ അനുജത്തിയായി മിയ!
മമ്മൂട്ടി ചിത്രത്തിൽ മിയ!
Publish Date: Tue, 05 Dec 2017 (11:53 IST)
Updated Date: Tue, 05 Dec 2017 (11:56 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുജത്തിയായി മിയ ജോർജ്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ഡിത് സംവിധാനം ചെയ്യുന്ന പരോൾ എന്ന ചിത്രത്തിലാണ് മിയ മെഗാസ്റ്റാറിന്റെ സഹോദരിയായി അഭിനയിക്കുന്നത്.
വളരെ പ്രധാനപ്പെട്ടതും ഇമോഷണലുമായ കഥാപാത്രത്തെയാണ് മിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ വേഷത്തിൽ ഇനിയ ആണ് എത്തുന്നത്. ഇർഷാദ്, സിജോയ് വര്ഗീസ് എന്നിവർ ഇനിയയുടെ സഹോദരന്മാരായി ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. നേരത്തേ മെഗാസ്റ്റാറിന്റെ ഗ്രേറ്റ്ഫാദർ എന്ന ചിത്രത്തിൽ മിയ അഭിനയിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.