ഇന്ത്യന്‍ സിനിമ ആഘോഷമാക്കുന്നു, മോഹൻലാലിൻറെ പിറന്നാൾ !

കെ ആര്‍ അനൂപ്
ബുധന്‍, 20 മെയ് 2020 (12:06 IST)
മലയാളത്തിൻറെ  നടന വിസ്മയം മോഹൻലാൽ അറുപതാംപിറന്നാൾ ആഘോഷമാക്കുകയാണ്. ലാലേട്ടന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ആശംസ പ്രവാഹമാണ്. പിറന്നാൾ ദിനത്തിൽ അവയവദാന സമ്മതപത്രത്തില്‍ ഒപ്പിട്ട് സമൂഹത്തിന് മാതൃകയാകുകയാണ് ലാലേട്ടൻറെ ഒരു കൂട്ടം ആരാധകർ.
 
1980കളിലെ സിനിമാതാരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ്, ലാലേട്ടന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഒരു കുറിപ്പ് ലാലേട്ടന്റെ മുന്‍കാല നായികയായ ലിസി പങ്കു വെച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
നാല് പതിറ്റാണ്ടുകളായി തുടരുന്ന മഹാനടൻറെ അഭിനയജീവിതത്തിൽ നിന്ന് സിനിമാ സ്നേഹികൾക്ക് ഒത്തിരി മനോഹര സിനിമകളാണ് ലഭിച്ചത്. മലയാളത്തിൽ ഇതുവരെ തകർക്കാൻ പറ്റാത്ത ബോക്സോഫീസ് ഹിറ്റുകൾക്ക് ഉടമയാണ് മലയാളത്തിലെ ഒരേയൊരു താര രാജാവ്. അദ്ദേഹം വില്ലനായി മലയാള സിനിമയിലേയ്ക്ക് കടന്നു വന്നത് സിനിമാസ്വാദകരുടെ ഹൃദയത്തിലേക്കായിരുന്നു. 
 
1978 തിരനോട്ടം എന്ന സിനിമയിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിലേക്ക് എത്തുന്നതെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് ലാലിൻറെ ആദ്യം പുറത്തിറങ്ങിയ സിനിമ. രണ്ടുതവണ മികച്ച നടനുൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങളാണ് മോഹൻലാലിനെ തേടിയെത്തിയത്. 2009ല്‍ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെറ്റ് ഡേ ഓഫർ: സന്താരി റിസോർട്ട്‌സിൽ വൂഫ്‌കേഷൻസിന് 20 ശതമാനം ഡിസ്‌കൗണ്ട്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments