Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനീത് ശ്രീനിവാസൻ ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്നു, ഒടുവില്‍ ലാലേട്ടൻ ഞെട്ടിച്ചു !

വിനീത് ശ്രീനിവാസൻ ആരോടും പറയാതെ  ഉള്ളിൽ കൊണ്ടു നടന്നു, ഒടുവില്‍ ലാലേട്ടൻ ഞെട്ടിച്ചു !

ഗേളി ഇമ്മാനുവല്‍

, വ്യാഴം, 14 മെയ് 2020 (15:05 IST)
ലോക് ഡൗൺ കാലം ഓർമകളിലേക്ക് ഒരു തിരിച്ചു നടത്തം എല്ലാവർക്കും സമ്മാനിച്ചിട്ടുണ്ട്. ആ തിരിച്ചു പോക്കിൽ മോഹൻലാലിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ വിനീത് ശ്രീനിവാസൻ. മോഹൻലാലിനോട് ഒന്ന് സംസാരിക്കണം എന്നതായിരുന്നു കുട്ടി വിനീതിന്റെ ഉള്ളിലെ ആഗ്രഹം. അച്ഛനോട് പോലും പറയാതെ ഉള്ളിൽ അത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സമയത്താണ് കാലാപാനി സിനിമയുടെ സെറ്റിൽ എത്തുന്നത്. 
 
ലൊക്കേഷനില്‍  ലാലേട്ടന്റെ പിറന്നാള്‍ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴും വിനീതിന് മോഹൻലാലിനോട് ഒന്നും പറയാൻ സാധിച്ചില്ല. ഒടുവിൽ ലാലേട്ടൻ തന്നെ വീനീതിനോട് ചോദിച്ചു - ‘നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്’ എന്ന്. അത് തന്നെ ഞെട്ടിച്ചെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.
 
വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ മോഹൻലാലിൻറെ മകൻ പ്രണവും പ്രിയദർശന്റെ മകൾ  കല്യാണിയുമാണ്  പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൃദയം എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവതാര്‍ 2 ഒരുങ്ങുന്നു; ചിത്രം 2021 അവസാനം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും