Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറംപറ്റിയ മണിയുടെ വാക്കുകൾ: മണിക്കൂടാരം നിലച്ചപ്പോൾ

അറംപറ്റിയ മണിയുടെ വാക്കുകൾ: മണിക്കൂടാരം നിലച്ചപ്പോൾ

നിഹാരിക കെ എസ്

, ബുധന്‍, 16 ഒക്‌ടോബര്‍ 2024 (09:29 IST)
2016 മലയാള സിനിമയെ സംബന്ധിച്ച് വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമാണ്. കേരളക്കര ഒന്നടങ്കം വിതുമ്പിയ വർഷം. മലയാളികളുടെ സ്വന്തം കലാഭവൻ മണി വിടവാങ്ങിയ ദിനം. 2016 മാർച്ച് 6 ന് കലാഭവൻ മണി അന്തരിച്ചു. വർഷങ്ങൾ എത്ര കടന്ന് പോയാലും മണി ബാക്കി വെച്ച മണികിലുക്കം മലയാള സിനിമയിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. മണിയുടെ വേർപാട് ഒരിക്കലും മറ്റാരാലും നികത്താനും സാധിക്കില്ല. 
 
മണിയുടെ മരണശേഷം മകളും ഭാര്യയും ഒറ്റക്കായി. മകളുടെ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും പാലക്കാട് ആണുള്ളത്. സിനിമയിൽ സജീവമാകുന്ന കാലത്തായിരുന്നു കലാഭവൻ മണിയുടെ വിവാഹം. നിമ്മിയായിരുന്നു ഭാര്യ. നിമ്മി ഒരു പാവം പെണ്ണാണെന്നും തന്റേത് വളരെ സന്തോഷമുള്ള കുടുംബമാണെന്നും മണി വാചാലനായിട്ടുണ്ട്. എനിക്ക് എന്റെ ഭാര്യയും മകളും വന്ന ശേഷമാണ് ജീവിതം സുന്ദരമായത്, ഞാൻ എന്തെങ്കിലും ആയതെന്നും മണി പറഞ്ഞിട്ടുണ്ട്.  
 
ഒരു നാൽപ്പത്തിയഞ്ച് വയസ്സ് ആയിക്കഴിഞ്ഞാൽ ഞാൻ എങ്ങും പോകില്ല നിന്റെ അടുത്തുതന്നെ ഉണ്ടാകും എന്ന് നിമ്മിയോട്‌ എപ്പോഴും കലാഭവൻ മണി പറയാറുണ്ടായിരുന്നു. ആ ഒരു ഉറപ്പിന്റെ പുറത്താണ് നമ്മൾ ഇങ്ങനെ സന്തുഷ്ടകരമായി പോകുന്നത് എന്നായിരുന്നു മണി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ അറം പറ്റിയതുപോലെ ആയിരുന്നു. കൃത്യം നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ അദ്ദേഹം വിടവാങ്ങി. 
 
മകളെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു മണിയുടെ ആഗ്രഹം. ആ ആഗ്രഹം അധികം വൈകാതെ സഫലമാകും. ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ല. പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയത്. പാലക്കാട് ഒരു കോളേജിലാണ് ശ്രീ ലക്ഷ്മി എംബിബിഎസ്‌ പഠനം നടത്തുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്; പകരം മറ്റൊരു സൂപ്പര്‍താരം !