Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലൻ ഫോട്ടോ സീരീസുമായി സാനിയ ഇയ്യപ്പൻ !

കിടിലൻ ഫോട്ടോ സീരീസുമായി സാനിയ ഇയ്യപ്പൻ !

കെ ആർ അനൂപ്

, തിങ്കള്‍, 3 ഓഗസ്റ്റ് 2020 (22:30 IST)
നടി സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഗ്ലാമറസ് ഫോട്ടോ സീരീസാണ് സാനിയ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ടിജോ ജോണാണ് ചിത്രങ്ങളെടുത്തത്. താരത്തിൻറെ ഫോട്ടോകൾ പ്രത്യേകമായ ഒരു മൂഡ് തന്നെ ക്രിയേറ്റ് ചെയ്യുന്നുണ്ട്. കളർ ടോണും  ലൈറ്റിങ്ങുമാണ് അതിന് കാരണം. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ ഫോട്ടോസ് സീരീസ് അവതരിപ്പിച്ചത്.
 
'ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം ചെയ്യും' എന്ന ഖലീല്‍ ജിബ്രാന്റെ വരികൾ കുറിച്ചുകൊണ്ടാണ് സാനിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
 
'ഈ സീരീസ് ഇഷ്ടപ്പെടുന്നു' എന്നാണ് റിമാകല്ലിങ്കൽ കുറിച്ചത്. അതുപോലെ തന്നെ നിരവധി പേരാണ് സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാരാ കുമ്പിടിയോ, ഷോർട്ട് ഹെയർ ലുക്കിൽ ലെന !