മലയാളത്തിന്‍റെ ശാരദയ്‌ക്ക് ഇന്ന് 75

കെ ആര്‍ അനൂപ്
വ്യാഴം, 25 ജൂണ്‍ 2020 (14:40 IST)
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നടി ശാരദ. ഇന്ന് ശാരദയുടെ എഴുപത്തിയഞ്ചാം ജന്മദിനമാണ്. മലയാളസിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്ന ശാരദ ഒരു കാലഘട്ടത്തിൻറെ നായിക കൂടി ആയിരുന്നു. 
 
തെലുങ്കു കർഷകകുടുംബത്തിൽ ജനിച്ച നടിയുടെ ആദ്യകാല പേര് സരസ്വതി ദേവി എന്നായിരുന്നു. ശാരദയെ നടി ആക്കണമെന്നത് ശാരദയുടെ അമ്മയുടെ ആഗ്രഹം ആയിരുന്നു. അതിനായി ആറാം വയസ്സിൽ തന്നെ മകളെ ഡാൻസ് പഠിപ്പിച്ചു. പിന്നീട് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ശാരദ പതിയെ സിനിമ സിനിമാരംഗത്തേക്ക് ചുവടുവച്ചു. 'കന്യ സുല്‍ക്കം' എന്ന തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി പിന്നീട് മലയാളത്തിൽ ഒരു പിടി നല്ല സിനിമകളുടെ ഭാഗമായി. 
 
1961ൽ പുറത്തിറങ്ങിയ 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെയാണ് ശാരദ മലയാള സിനിമയിലേക്ക് എത്തിയത്. തുലാഭാരം, സ്വയംവരം എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ശാരദ മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നു. 'നിമഞ്ജന' എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് മൂന്നാമത്തെ ദേശീയപുരസ്‌കാരം ശാരദയെ തേടിയെത്തിയത്. 350ലേറെ ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments