Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം വളച്ചൊടിക്കാനും മതസ്‌പർദ്ധ വളർത്താനും ശ്രമം: വാരിയംകുന്നനെതിരെ പരാതിയുമായി അഭിഭാഷകൻ

ചരിത്രം വളച്ചൊടിക്കാനും മതസ്‌പർദ്ധ വളർത്താനും ശ്രമം: വാരിയംകുന്നനെതിരെ പരാതിയുമായി അഭിഭാഷകൻ
, ബുധന്‍, 24 ജൂണ്‍ 2020 (16:11 IST)
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച വാരുയംകുന്നൻ എന്ന സിനിമക്കെതിരെ സെൻസർ ബോർഡിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി.ചരിത്രം വളച്ചൊടിക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും ശ്രമമെന്നും ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ വി. സേതുനാഥ് ആണ് പരാതി നൽകിയിരിക്കുന്നത്.
 
 മലബാര്‍ കലാപം പ്രമേയമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി നാല് സിനിമകളാണ് മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ആഷിഖ് അബുവിന്റെ സിനിമക്കെതിരെ മാത്രമാണ് പരാതി. സംവിധായകന്റെ നയം എന്താണെന്ന് ചിത്രത്തിന്റെ പോസ്റ്ററിൽ നിന്നുതന്നെ വ്യക്തമാണെന്നും വിഷയത്തിൽ അടിയന്തിര നടപടി വേണമെൻനും പരാതിയിൽ പറയുന്നു.
 
ആഷിഖ് അബുവും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാരിയംകുന്നൻ.ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.മുഹ്‌സിൻ പരാരിയാണ് ചിത്രത്തിന്റെ സഹസംവിധായകൻ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രകാരി ഭാവന, കൊറോണാകാലത്തെ പുതിയ പ്രണയം !