Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബിക്ക് 67 ന്റെ ചെറുപ്പം !

ബിഗ് ബി
, ഞായര്‍, 11 ഒക്‌ടോബര്‍ 2009 (12:01 IST)
PRO
ബിഗ് ബിക്ക് 67 വയസ്സിന്റെ ചെറുപ്പം. കഴിഞ്ഞ നാല് ദശകങ്ങളായി ബോളിവുഡിലെ നിറസാന്നിധ്യമായ അമിതാഭ് ബച്ചന് പ്രായമേറും തോറും ആരാധകരുടെ എണ്ണവും കൂടുകയാണ്.

ഇത്തവണത്തെ പിറന്നാള്‍ ബച്ചനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബച്ചന് 67 തികയുന്നതിനൊപ്പം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് 40 വയസ്സ് തികയുക കൂടിയാണ്. അഭിനേതാവ്‌ എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്‌, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ഇന്ത്യ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്‌ ബിഗ്‌ ബി.

വിഖ്യാത ഹിന്ദി കവി ഹരിവംശ്‌ റായ്‌ ബച്ചന്‍റേയും കറാച്ചി സിഖ്‌ കുടുംബത്തില്‍ പെട്ട തേജി ബച്ചന്‍റേയും രണ്ടാമത്തെ മകനായി 1942 ഒക്ടോബര്‍ 11 നായിരുന്നു ജനനം. സാത്‌ ഹിന്ദുസ്ഥാനി (1969) എന്ന ചിത്രത്തിലൂടെയാണ്‌ ബോളിവുഡില്‍ അവതരിക്കുന്നത്‌. സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ബച്ചന്‌ ഏറ്റവും മികച്ച പുതുമുഖത്തിലുള്ള ദേശീയ പുരസ്‌കാരം നേടാനായി

പ്രകാശ്‌ മെഹ്‌റയുടെ സഞ്ചീറിലൂടെ (1973) ആണ്‌ ബോളിവുഡിലെ ‘ക്ഷുഭിത യൗവ്വനം’ എന്ന ഇമേജ്‌ ബച്ചന്‌ ലഭിക്കുന്നത്‌. അതോടെ ബോളിവുഡില്‍ ബച്ചന്‍ യുഗം ആരംഭിക്കുകയായിരുന്നു.

ബച്ചന്‍ ഹിറ്റുകളിലൊന്നായ ‘കൂലി’യുടെ സെറ്റില്‍ വച്ച്‌ അദ്ദേഹത്തിനുണ്ടായ അപകടം ജീവിത്തില്‍ വേറൊരു വഴിത്തിരിവിലേക്ക്‌ നയിച്ചു. ശാരീരികമായും മാനസികമായും ക്ഷീണിതനായ സൂപ്പര്‍താരം സിനിമ ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1984ല്‍ സിനിമയോട്‌ താത്‌കാലികമായി വിട പറഞ്ഞ്‌ കുടുംബസുഹൃത്ത്‌ കൂടിയായ രാജീവ്‌ ഗാന്ധിയുടെ പിന്തുണയോടെ അലഹബാദ്‌ ലോക്‌സഭാ സീറ്റില്‍ മത്സരിച്ചു.

ഉത്തര്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കൂടിയായ എച്ച്‌ എന്‍ ബഹുഗുണയെ വന്‍ ഭൂരിപക്ഷത്തിന്‌ തോല്‌പിച്ച ബച്ചന്‍ പക്ഷെ മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം എം പി സ്ഥാനം രാജി വച്ചു. ബോഫോഴ്‌സ്‌ കേസ്‌ കത്തി നിന്ന സമയമായിരുന്നു അത്‌.

1988-ല്‍ 'ഷഹന്‍ഷാ'യിലൂടെ ശക്തമായ തിരിച്ചുവരവ്. തുടര്‍ന്ന് 'തൂഫാന്‍', 'അഗ്‌നിപഥ്' എന്നീ സിനിമകളും വന്‍ ഹിറ്റായി. പിന്നീട്, അമിതാഭ്‌ ആരംഭിച്ച എ ബി സി കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ സഹായിക്കാനെത്തിയത്‌ പഴയകാല സുഹൃത്തായ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അമര്‍ സിംഗായിരുന്നു. തുടര്‍ന്ന് ജയ ബച്ചന്‍ സമാജ്‌വാദി എം പിയായി.

‘കോന്‍ ബനേഗ ക്രോര്‍പതി’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും തരംഗമായി മാറിയ അമിതാഭ്‌. യാഷ്‌ ചോപ്രയുടെ ‘മൊഹബ്ബത്തീനില്‍’ ഷാരൂഖിനൊപ്പം അഭിനയിച്ച്‌ കൊണ്ട്‌ വെള്ളിത്തിരിയിലേക്ക് വന്‍ മടങ്ങി വരവ്‌ നടത്തി. ബച്ചന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങള്‍ എന്ന്‌ വിശേഷിക്കാവുന്ന ഈ രണ്ടാം വരവില്‍ ലഭിച്ചു. തീന്‍പാര്‍ട്ടി, ജോണി മസ്താന, ശാന്താറാം എന്നീ ചിത്രങ്ങളാണ് വെള്ളിത്തിരയിലെ നാല്‍പ്പതാം വര്‍ഷത്തില്‍ അമിതാഭിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam