വോട്ടെണ്ണല്‍ 23ന് ആയത് മോദിക്ക് ഗുണം ചെയ്യും, 24ന് ആയിരുന്നെങ്കില്‍ രാഹുല്‍ പ്രധാനമന്ത്രി ആകുമായിരുന്നു!

Webdunia
ബുധന്‍, 22 മെയ് 2019 (15:33 IST)
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പുവരെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ജ്യോതിഷ പ്രവചനങ്ങള്‍. ചില പ്രവചനങ്ങള്‍ ശരിയാവുകയും ചിലത് തെറ്റാവുകയും ചെയ്യുന്നു. തെറ്റാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് എല്ലാവരും പ്രവചനങ്ങള്‍ക്ക് കാതോര്‍ക്കുക.
 
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ജ്യോതിഷ പ്രവചനങ്ങള്‍ അനേകമുണ്ടായി. ആരാണ് അടുത്ത പ്രധാനമന്ത്രിയാവുക എന്നതായിരുന്നു പല പ്രവചനങ്ങളുടെയും അടിസ്ഥാനം. മിക്ക പ്രവചനങ്ങളിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുമെന്നതിനായിരുന്നു മുന്‍‌തൂക്കം. ചിലര്‍ പ്രവചിച്ചു, ഇത്തവണ രാഹുല്‍ ഗാന്ധിയുടേതാണ് ഊഴം!
 
പണ്ഡിറ്റ് ലോകേശാനന്ദ് എന്ന പ്രമുഖ ജ്യോതിഷന്‍റെ പ്രവചനത്തേക്കുറിച്ച് പറയാം. അദ്ദേഹത്തിന്‍റെ നിഗമനം അനുസരിച്ച്, നരേന്ദ്രമോദി തന്നെ വീണ്ടും ഇന്ത്യ ഭരിക്കും. മേയ് 23 എന്നത് ഒരു ശുഭദിനമാണെന്നും അത് നരേന്ദ്രമോദിക്ക് ഏറെ അനുകൂലമായ ദിവസമാണെന്നും പ്രവചനത്തില്‍ പറയുന്നു.
 
നരേന്ദ്രമോദിയുടെ ജന്‍‌മദിനം 17.05.1950 ആണ്. ഇതനുസരിച്ച് അദ്ദേഹത്തിന്‍റെ ഭാഗ്യസംഖ്യ അഞ്ച് ആണ്. 23ലെ 2ഉം 3ഉം കൂട്ടിയാല്‍ കിട്ടുന്നത് 5 തന്നെ. അതുകൊണ്ട് വോട്ടെണ്ണല്‍ ദിനത്തിലെ ഫലം മോദിക്ക് അനുകൂലമാകുമെന്നാണ് പ്രവചനം പറയുന്നത്.
 
വോട്ടെണ്ണല്‍ മേയ് 24ന് ആണ് നടക്കുന്നതെങ്കില്‍ അത് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ഭവിക്കുമായിരുന്നു എന്നും പ്രവചനത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments