Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാരീ പൂജയും കന്യകാ പൂജയും തമ്മിലുള്ള വ്യത്യാസമെന്ത്?

നാരീ പൂജയും കന്യകാ പൂജയും തമ്മിലുള്ള വ്യത്യാസമെന്ത്?
, തിങ്കള്‍, 20 മെയ് 2019 (13:57 IST)
നവരാത്രിക്കാലത്ത് കന്യകാ പൂജ ചെയ്യുന്നത് വളരെ നല്ലതാണെന്നാണ് ഹിന്ദുക്കൾക്കിടയിലുള്ള പൊതുവായ വിശ്വാസം. ഇതുവഴി പൂജയ്ക്ക് 12 ഇരട്ടി ഫലസിദ്ധി ഉണ്ടാവും എന്നാണ് വിശ്വാസം. ഒമ്പത് വയസ്സില്‍ കുറവ് പ്രായമുള്ള പെണ്‍‌കുട്ടിയെ പുതുവസ്ത്രം അണിയിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേവിയായി സങ്കല്‍പ്പിച്ച് പൂജ നടത്തുകയാണ് ചെയ്യുന്നത്. നവരാത്രിക്കാലത്തെ ഓരോ ദിവസവും കന്യകമാരെ ദേവിയുടെ ഓരോ ഭാവമായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തേണ്ടത്. 
 
അതായത് കന്യകാ പൂജയ്ക്കായി ഒമ്പത് കൊച്ചു പെണ്‍‌കുട്ടികള്‍ കണ്ടെത്തേണ്ട‌തുണ്ട്. ചില ക്ഷേത്രങ്ങളില്‍ പോലും കന്യകാ പൂജ നവരാത്രി കാലത്ത് നടത്തുന്നു. ദേവീ സങ്കല്‍പ്പം ഏറ്റെടുക്കുന്ന - പൂജയില്‍ പങ്കുകൊള്ളുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാ വിജയവും ഭാവിയില്‍ ദാമ്പത്യ വിജയവും ഉണ്ടാവും. ഈ പൂജ ചെയ്യുന്നത് മുജ്ജന്‍‌മത്തിലെ ദോഷങ്ങള്‍ മാറാനും കന്യാ ശാപവും സ്ത്രീ ശാപവും മാറിക്കിട്ടാനും നല്ലതാണ്. 
 
കന്യകാ പൂജ പോലെ തന്നെയാണ് നാരീ പൂജയും സ്ത്രീ പൂജയും സുമം‌ഗലി പൂജയും. നാരീപൂജ ഭാരതീയ പാരംബര്യമാണ്. സ്ത്രീകളെ ദേവിയായി ആരാധിക്കണമെന്നാണ് ഭാരതീയ അചാര്യമതംനമ്മുടെ സംസ്കൃതിയുടെ ചരിത്രം നോക്കിയാല്‍ ഇതു മനസ്സിലാവും. ഇതുപോലെ സുമംഗലീ പൂജയും ഭാരതത്തില്‍ പ്രചാരത്തിലുണ്ട്.
 
സ്ത്രീയെ ആദരിച്ചാല്‍ വീടുകള്‍ ശ്രീകോവിലുകള്‍ ആവുന്നു. അനാദരിച്ചാല്‍ അശാന്തി പടരുന്നു. അതാണ് ഇത്തരത്തിൽ സ്ത്രീകൾ പൂജിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. 
 
ഉപനിഷത്തുക്കളില്‍ സദ് ദേവതാ സങ്കല്‍പ്പമായ ബ്രഹ്മത്തെ തിരിച്ചറിയാന്‍ കഴിയാതെ വന്ന ഇന്ദ്രന് സത്യസാക്ഷാത്കാരത്തിനു വഴികാട്ടിയത് ദേവീ രൂപമായിരുന്നു. സായം സന്ധ്യയില്‍ പ്രപഞ്ചത്തെയും ദേവന്മാരെയും സാക്ഷിയാക്കി നൃത്തം തുടര്‍ന്ന ശ്രീപരമേശ്വരന്‍ ആദ്ധ്യാത്മകതയിലൂടെ കുടുംബ ജീവിതത്തിന് പുതിയ മാനം നല്‍കുന്നു. 
 
എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകള്‍ മാനിക്കപ്പെടുന്നില്ലയോ അവിടെ നടക്കുന്ന ക്രിയകളെല്ലാം നിഷ്ഫലമാവുന്നു. ഈ സങ്കല്‍പ്പം വച്ച് ക്ഷേത്രത്തില്‍ ഒരുക്കിയ പീഠത്തില്‍ സ്ത്രീകളെ ഇരുത്തി ഭക്ത്യാദരപൂര്‍വ്വം അവരുടെ കാല്‍ കഴുകിച്ചാണ് നാരീ പൂജ നടത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ദിവസമാണോ നിങ്ങൾ ജനിച്ചത് ? എങ്കിൽ കോളടിച്ചല്ലോ !