Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയക്ക് അനുകൂല സമയം

ജയലളിത തമിഴ്നാട് അനുകൂല സമയം ജ്യോതിഷം
, ബുധന്‍, 29 ഏപ്രില്‍ 2009 (18:05 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ സംബന്ധിച്ചിടത്തോളം നല്ല കാലമാണ്. പുതിയ കൂട്ടുകെട്ടുകള്‍ കാര്യങ്ങള്‍ അനുകൂലമാക്കും. എതിരാളികള്‍ ശക്തരാണെങ്കിലും തന്ത്രപരമായ നീക്കത്തിലൂടെ അവയെ അതിജീവിക്കാ‍ന്‍ കഴിയും.

സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥതയോടെ പെരുമാറും. അമിതാവേശം പ്രകടമാക്കും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ എടുത്ത് ചാടുന്ന സ്വഭാവം പ്രശ്നങ്ങള്‍ക്ക് കാരണമാകും. മറ്റുള്ളവരുടെ എതിര്‍പ്പ് വകവയ്ക്കാ‍തെ ചിലതു ചെയ്തു തീര്‍ക്കും. എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും.

ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തിന്‍റെ സഹായം ഉണ്ടാകും. പല കാര്യങ്ങളിലും ഉദ്ദേശിച്ചതിലും കൂടുതല്‍ വിജയമുണ്ടാകും. പ്രതീക്ഷിക്കാത്ത പലരും സഹായത്തിനെത്തും.

Share this Story:

Follow Webdunia malayalam