കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞിക്കണ്ണു തുറക്കൂ നീ
നേരം പുലരും നേരത്ത്
നീയീ മട്ടു കിടന്നാലോ
ഓമല്‍പ്പല്ലുകള്‍ തേയ്ക്കേണ്ടേ
ഓമനമുഖവും കഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീലപ്പൂമുടി കെട്ടേണ്ടേ
അച്ചന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ട്
നെഴ്സറി സ്കൂളില്‍ പോകേണ്ടേ
നെഴ്സറിഗാനം പാടേണ്ടേ