Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്.

നെഹ്റുവിന്‍റെ ആത്മകഥയില്‍ നിന്ന്.
WD
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു. ലോകം കണ്ടതിലെ മികച്ച ഒരു രാഷ്ട്ര തന്ത്രജ്ഞനും നേതാവുമായിരുന്ന കുട്ടികളുടെ കളിക്കൂട്ടുകാരന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു. നെഹ്രുവിന്‍റെ ആത്മകഥയായ ‘ഇന്ത്യയെ കണ്ടെത്തല്‍’ വായിച്ചാല്‍ നെഹ്രുവിലെ സാഹിത്യകാരനെ മനസ്സിലാക്കാന്‍ കഴിയും;

“ഒറ്റ ഇല പോലുമില്ലാതെ മരങ്ങളൊക്കെ നഗ്നമായി നിലകൊണ്ടു. വസന്തം വരുംവരെ ശോഷിച്ച് വിളറി അവ അങ്ങനെ നിന്നിരുന്നു. വസന്തം വന്നു. ചൂടു നല്‍കി. അവയുടെ അന്തരാത്മാവിലേക്ക് ജീവന്‍റെ സന്ദേശം ഒഴുകിച്ചെന്നു. പെട്ടെന്നൊരു ചലനം. അരയാലുകളും മറ്റു മരങ്ങളും ഞെട്ടിയുണര്‍ന്നു. ഒരു നിഗൂഢത അവയെ വലയം ചെയ്തു നിന്നു. അദൃശ്യമായ, അജ്ഞാതമായ എന്തോ നടക്കുംപോലെ ആയിരം പച്ചനാന്പുകള്‍ പെട്ടെന്ന് പൊട്ടിവിരിഞ്ഞു. അവ സൂര്യപ്രകാശത്തില്‍ തിങ്ങിക്കളിച്ചു. ഞാനത് അത്ഭുതത്തോടെ നോക്കി നിന്നു. “

നെഹ്റുവിനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍

""അത്യുല്‍കൃഷ്ടമാണ് അദ്ദേഹത്തിന്‍റെ സ്വഭാവം. അടിയുറച്ചതാണ് അദ്ദേഹത്തിന്‍റെ വിശ്വാസം ഒരിക്കലും പരാജയപ്പെടാത്തതാണ് അദ്ദേഹത്തിന്‍റെ വീര്യം''


നെഹ്റുവിനെക്കുറിച്ച് ഡോ. എസ് രാധാകൃഷ്ണന്‍

""നമ്മുടെ തലമുറയിലെ മഹാനായ വ്യക്തിയായിരുന്നു നെഹ്റു, മനുഷ്യ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പൊരുതിയ അത്യുന്നതനായ രാജ്യതന്ത്രജ്ഞനാണ് അദ്ദേഹം''.

Share this Story:

Follow Webdunia malayalam