Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്‍ഫോണ്‍സാമ്മ: കുട്ടികളുടെ വിശുദ്ധ

ഭരണങ്ങാനത്തെ കബറിടത്തില്‍ അനുഗ്രഹവും മാധ്യസ്ഥ്യവും തേടിയെത്തുത് അധികവും കുട്ടികള്‍ക്കു വേണ്ടിയാണ്

അല്‍ഫോണ്‍സാമ്മ: കുട്ടികളുടെ വിശുദ്ധ

രേണുക വേണു

, ശനി, 27 ജൂലൈ 2024 (10:31 IST)
കുട്ടികളിലൂടെ ആയിരുന്നു അല്‍ഫോണ്‍സാമ്മയുടെ അത്ഭുത സിദ്ധിയുടെ ചന്ദന സുഗന്ധം പരന്നത്. കുട്ടികളെ അല്‍ഫോണ്‍സാമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. അല്‍ഫോണ്‍സാമ്മ എന്നും കുട്ടികളുടെ വിശുദ്ധയാണ്.
 
ഭരണങ്ങാനത്തെ കബറിടത്തില്‍ അനുഗ്രഹവും മാധ്യസ്ഥ്യവും തേടിയെത്തുത് അധികവും കുട്ടികള്‍ക്കു വേണ്ടിയാണ്. അമ്മയെ വിശുദ്ധയാക്കിയ നടപടി തന്നേ കുട്ടിയോടു കാണിച്ച കാരുണ്യത്തിന്റെ പേരിലാണല്ലോ.
 
ഭരണങ്ങാനത്തെ ആനക്കല്ല് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കംചെയ്ത അല്‍ഫോണ്‍സയെന്ന കന്യാസ്ത്രീ ദിവ്യയും വിശുദ്ധയുമാണെന്നും ആ അമ്മയ്ക്ക് മുമ്പില്‍ പ്രാര്‍ഥിച്ചാല്‍ എല്ലാ സങ്കടങ്ങളും ദുരിതങ്ങളും മാറുമെന്ന വിശ്വാസം സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെയാണ് പ്രചരിച്ചത്; നാടറിഞ്ഞത്..
 
അല്‍ഫോണ്‍സാ ചാപ്പലിനോടു ചേര്‍ന്നുള്ള മ്യൂസിയത്തില്‍ ഉദ്ദിഷ്ടകാര്യ സാധ്യത്തിന്റെ കൃതജ്ഞതയായി അര്‍പ്പിച്ച സ്മരണികകളില്‍ കുട്ടികളോടുള്ള കാരുണ്യത്തിന്റെ സൂചനകള്‍ കാണാം. ജൂലൈ 28 നാണ് അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍ ആചരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈ 28: വി.അല്‍ഫോണ്‍സാമ്മയുടെ തിരുന്നാള്‍