Webdunia - Bharat's app for daily news and videos

Install App

ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍

ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (19:16 IST)
ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ക്രൈസ്തവര്‍ ആചരിക്കുന്ന ദിനമാണ് ഈസ്റ്റര്‍.

യേശുക്രിസ്തു മരണത്തെ തോല്‍പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓർമ്മ കൊണ്ടാടുന്ന പുണ്യദിനം കൂടിയാണ് ഈസ്റ്റര്‍.

ലോകത്തിലെ എല്ലാ ക്രിസ്ത്യാനികളും പരിപാവനത്തിന്റെ നന്മ ദിനമായി ഈസ്റ്റർ കൊണ്ടാടുന്നു.  ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍‍.

കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടക്കും. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ  വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ഉയിര്‍പ്പു തിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. നോമ്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

Guruvayur Ekadashi 2024:ഒരു വർഷത്തിലെ എല്ലാ ഏകാദശിയും അനുഷ്ഠിച്ചതിന് തുല്യം, ഗുരുവായൂർ ഏകാദശി നാളെ

അടുക്കളയില്‍ ഈ സാധനങ്ങള്‍ സ്ഥിരം താഴെ വീഴാറുണ്ടോ? അശുഭകരമായ എന്തോ സംഭവിക്കാന്‍ പോകുന്നു!

ഈ ദേവതയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്; വാസ്തുശാസ്ത്രം പറയുന്നത്

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments