Webdunia - Bharat's app for daily news and videos

Install App

ഈസ്‌റ്ററിന് കൊതിയൂറുന്ന കപ്പ ബിരിയാണി തയ്യാറാക്കാം

ഈസ്‌റ്ററിന് കൊതിയൂറുന്ന കപ്പ ബിരിയാണി തയ്യാറാക്കാം

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (19:41 IST)
വീടുകളില്‍ ഈസ്‌റ്ററിന് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും രുചികരമാണ് ഒന്നാണ് കപ്പ ബിരിയാണി. തനി നാടന്‍ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന കപ്പ ബിരിയാണി സ്വാദിന്റെ കാര്യത്തില്‍ സ്‌റ്റാര്‍ ഹോട്ടല്‍ വിഭവങ്ങള്‍ വരെ മാറിനില്‍ക്കും.

പണ്ടു കാലങ്ങളില്‍ വീടുകളില്‍ പ്രായമായ അമ്മമാര്‍ ആയിരുന്നു കപ്പ ബിരിയാണി ഉണ്ടാക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് മിക്ക വീട്ടമ്മമാര്‍ക്ക് ഈ കൊതിയൂറും വിഭവം ഉണ്ടാക്കാനറിയാം. കുട്ടികളുടെയും ചെറുപ്പക്കാരുടെയും ഇഷ്‌ട ഭക്ഷണമായി മാറിയിരിക്കുകയാണ് കപ്പ ബിരിയാണി.

ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചും കപ്പ ബിരിയാണിയുണ്ടാക്കാം. ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് എല്ലും കപ്പയും ഉണ്ടാക്കുന്നത്. ക്രിസ്‌തുമസ്, ഈസ്‌റ്റര്‍ ആഘോഷങ്ങളില്‍ ക്രിസ്‌ത്യന്‍ കുടുംബങ്ങളില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് കപ്പ ബിരിയാണി.

കൊതിയൂറും കപ്പ ബിരിയാണി തയാറാക്കാം:-

പച്ചക്കപ്പ കപ്പ (ഉണങ്ങിയ കപ്പയും ഉപയോഗിക്കാം) - രണ്ടു കിലോ.
ബീഫ് -1 കിലോ എല്ലോട് കൂടിയത് (മാംസം മാത്രമായും ഉപയോഗിക്കാം).
ചിരവിയ തേങ്ങ-  അര മുറി.
വെളിച്ചെണ്ണ ആവശ്യത്തിന്.
പച്ചമുളക്-  6 എണ്ണം.
ഇഞ്ചി- 1 കഷണം.

സവാള വലുത്-  4 എണ്ണം.
വെളുത്തുള്ളി-  16 അല്ലി.
ചുവന്നുള്ളി-  8 എണ്ണം.
കുരുമുളക്-  1 ടീസ്പൂണ്‍.

മല്ലിപ്പൊടി-  4 ടീസ്പൂണ്‍.
മുളകുപൊടി-  4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി-  1 ടീസ്പൂണ്‍.
മീറ്റ് മസാലപ്പൊടി-  2 ടീസ്പൂണ്‍.

ഗരം മസാല പൊടിച്ചത്-  1 ടീസ്പൂണ്‍.
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ, കടുക് എന്നിവ പാകത്തിന്.

തയാറാക്കുന്നത്:-

കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക. കഴുകിയ ബീഫിന് ആവശ്യമായ ഉപ്പ്, മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വെക്കുക.

സവാള, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാലയും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. (ഈ ചെരുവകള്‍ ചെര്‍ത്ത് ബീഫ് കറിവച്ച ശേഷം കപ്പയില്‍ ചെര്‍ത്ത് തയാറാക്കുന്നതും കുഴപ്പമില്ല)

ഉപ്പിട്ട് നന്നായി വേവിച്ചെടുത്ത കപ്പയിലെ വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  നന്നായി ഇളക്കിയാല്‍ മാത്രമെ കപ്പയും ബീഫും യോജിക്കൂ. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാന്‍. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shani Dosham: ശനി ദശയിലെ അനുഭവങ്ങള്‍ മുജ്ജന്മത്തിലെ ജീവിതത്തെ ആശ്രയിച്ചായിരിക്കും, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ? ജ്യോതി ശാസ്ത്രപ്രകാരം ഈ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെ

ഈ രാശിക്കാര്‍ പൊതുവേ സ്‌നേഹബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടില്ല

Saturn Transit 2025: ശനിയുടെ രാശിമാറ്റം, 2025 നിങ്ങള്‍ക്കെങ്ങനെ

അടുത്ത ലേഖനം
Show comments