Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം

How to make Cristmas crib in home
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (19:22 IST)
വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. 
 
പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്. 
 
ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍. 
 
മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്. 
 
മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം. 
 
ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്ക്കേണ്ടത്. ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്ക്കേണ്ടത്. 
 
കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്ക്കേണ്ടത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവര്‍ഷം: ഭരണി നക്ഷത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം