Select Your Language

Notifications

webdunia
webdunia
webdunia
webdunia

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകള്‍

St.Thomas Day, July 3: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതില്‍ വിശുദ്ധ തോമ മാതൃകയാണ്. ഏവര്‍ക്കും സെന്റ് തോമസ് ഡേ ആശംസകള്‍

July 3, St Thomas Day, St Thomas Day Wishes in Malayalam, St Thomas Day July 3, സെന്റ് തോമസ് ഡേ ആശംസകള്‍, ദുക്‌റാന തിരുന്നാള്‍ ആശംസകള്‍, ജൂലൈ മൂന്ന് സെന്റ് തോമസ് ഡേ

രേണുക വേണു

, ബുധന്‍, 2 ജൂലൈ 2025 (17:16 IST)
St Thomas Day Wishes

St.Thomas Day Wishes in Malayalam: ജൂലൈ 3, സെന്റ് തോമസ് ഡേ. ഭാരത കത്തോലിക്കര്‍ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന തിരുന്നാളാണിത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇതിനു പേരുണ്ട്. 
 
സെന്റ് തോമസ് ഡേ ആശംസകള്‍ 
 
വിശ്വാസത്തിന്റെ ദീപം കൊളുത്തിയ വിശുദ്ധ തോമാശ്ലീഹ നമുക്ക് മാര്‍ഗദീപമാകട്ടെ, ഏവര്‍ക്കും ദുക്‌റാന തിരുന്നാള്‍ ആശംസകള്‍ 
 
ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നതില്‍ വിശുദ്ധ തോമ മാതൃകയാണ്. ഏവര്‍ക്കും സെന്റ് തോമസ് ഡേ ആശംസകള്‍ 
 
ക്രിസ്തുവിന്റെ സുവിശേഷം ഭാരതത്തിലെത്തിച്ച തോമാശ്ലീഹായുടെ ഓര്‍മ നമുക്ക് ആഘോഷിക്കാം. ദുക്‌റാന തിരുന്നാളിന്റെ പ്രാര്‍ത്ഥനാമംഗങ്ങള്‍ നേരുന്നു 
 
സെന്റ് തോമസിനെ പോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും 'എന്റെ കര്‍ത്താവെ, എന്റെ ദൈവമേ' എന്നു പ്രാര്‍ത്ഥിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും തോമാശ്ലീഹായുടെ തിരുന്നാള്‍ ആശംസകള്‍ 
 
ക്രിസ്തു ശിഷ്യന്‍മാരില്‍ ഏറ്റവും ധൈര്യശാലിയായിരുന്നു തോമസ്. ജീവിതത്തിലെ പ്രതിസന്ധികളെ തോമസിനെ പോലെ നേരിടാന്‍ നമുക്കും പ്രാര്‍ഥിക്കാം. ഏവര്‍ക്കും ദുക്‌റാനയുടെ പ്രാര്‍ത്ഥനാശംസകള്‍ 
 
വിശുദ്ധ തോമയെ പോലെ നമുക്കും ക്രിസ്തുവിനെ പ്രഘോഷിക്കാം. ഏവര്‍ക്കും സെന്റ് തോമസ് ഡേ ആശംസകള്‍ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

July 3, St.Thomas Day History: സെന്റ് തോമസ് ഡേ അഥവാ ദുക്‌റാന തിരുന്നാള്‍; അറിയാം ചരിത്രം