ആഹ്ളാദത്തിന്‍റെയും ആഘോഷത്തിന്‍റെയും കാലമാണ് ക്രിസ്മസ്. ഞാന്‍ കഴിഞ്ഞ 32 വര്‍ഷമായി ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. ഇക്കാലമത്രയും ഒരാഘോഷമായിരുന്നു. അതിലുപരി എന്നെ സംബന്ധിച്ചിടത്തോളം ഒരു സുന്ദരമായ അവധിക്കാലമായിരുന്നു. ക്രിസ്മസിനു ശേഷം വിവാഹിതരാകുന്നവര്‍ക്ക് വേണ്ടി ബൊക്കേകള്‍ തയ്യാറാക്കുന്ന തിരിക്കിലാവും.ക്രിസ്മസ് കാലത്ത് ഞാന്‍ പലപ്പോഴും
. ചിലപ്പോഴാകട്ടെ ക്രിസ്മസ് ദിവസം വിവാഹിതരാകുന്ന ഹിന്ദു-മുസ്ളീം വധുക്കളെ ഒരുക്കുന്ന തിരക്കിലാവും ഞാന്‍. ക്രിസ്മസ് ആഘോഷിക്കാന്‍ പോകുന്നതിനു മുന്നോടിയായി എന്‍റെ കക്ഷികള്‍ സൗന്ദര്യ പരിരക്ഷയ്ക്കായി ക്രിസ്മസിന് ഒരാഴ്ച മുന്പു തന്നെ വന്നു തുടങ്ങുന്നു.
തിരക്കുളള ആ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറ് മണിവരെ ജോലിയുണ്ടായിരിയ്ക്കും. വിശ്രമമില്ലാത്ത ആ ഒരാഴ്ചയ്ക്കു ശേഷം ക്രിസ്മസ് ദിനത്തിലെ അവധി ആസ്വദിക്കുന്നതിനായി ഞാന്‍ എന്‍റെ ബ്യൂട്ടിക്ളിനിക്ക് അടച്ചിടും.
ഇനി ഞാന്‍ എങ്ങനെയാണ് എന്‍റെ കുട്ടികാലത്തെ ക്രിസ്മസ് കാലം, പ്രത്യകിച്ചും ക്രിസ്മസ് പരീക്ഷയ്ക്ക് ശേഷം വരുന്ന ക്രിസ്മസ് ദിനം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് വ്യക്തമാക്കട്ടെ.
അച്ഛന്‍ പരേതനായ സി.കെ. ഫിലിപ്പും അമ്മ തങ്കമ്മ ഫിലിപ്പും ഉദ്യോഗസ്ഥരായിരുന്നു. മൂത്ത സഹോദരി റാണി, രണ്ടു അനുജന്മാര്‍ ഷാജു, റോയ് അനുജത്തി മീര എന്നിവരോടൊപ്പം ക്രിസ്മസ് ദിവസത്തിലെ ഓരോ നിമിഷവും വളരെ ആഹ്ളാദത്തോടെയാണ് ചെലവിടുന്നത്.
അക്കാലത്തും കലയിലും കരകൗശലത്തിനും എനിക്ക് വളരെയധികം താത്പര്യമുണ്ടായിരുന്നതിനാല്‍ പേപ്പര്‍ കൊണ്ടുള്ള പൂക്കളുണ്ടാക്കി വീടുമുഴുവന്‍ അലങ്കരിക്കാറുണ്ട്. സൂഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ആശംസാകാര്‍ഡുകള്‍ അയയ്ക്കുന്നതും ഞാന്‍ ആസ്വദിക്കാറുണ്ട്. എന്‍റെ പ്രിയപ്പെട്ടവര്‍ എനിക്ക് ആശംസാകാര്‍ഡുകള്‍ നല്‍കുന്പോഴും ഞാന്‍ സന്തോഷിക്കാറുണ്ട്.
ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെതന്നെ പുതുവസ്ത്രങ്ങളുമണിഞ്ഞ് സകുടുംബം പള്ളിയില്‍ പോകുന്നു. കടയിലെ ഏറ്റവും വലിയ കേക്കാണ് അച്ഛന്‍ ഞങ്ങള്‍ക്കായി വാങ്ങാറുള്ളത്. എസിങ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടമായതിനാല്‍ കുട്ടിക്കാലത്ത് ഐസിങുള്ള കേക്കേ വാങ്ങാറുണ്ടായിരുന്നുള്ളൂ.
പള്ളിയില്‍ നിന്നും വന്ന ശേഷം അച്ഛന്‍ കേക്ക് മുറിക്കുകയും അമ്മ അമ്മയുടെ പ്രത്യേക കോഴിക്കറികളും കട്ലറ്റുകളും ഉണ്ടാക്കുകയും ചെയ്യും. ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് കൂടി ഈ പ്രത്യേക വിഭവങ്ങള്‍ നല്‍കി ഞങ്ങളുടെ സന്തോഷം അവരുമായി പങ്കുവയ്ക്കാറുണ്ട്.
ക്രിസ്മസ് ദിവസം വൈകുന്നേരം ഞങ്ങള്‍ സകുടുംബം കടല്‍ തീരത്ത് പോകുകയോ സിനിമ കാണന്‍ പോകുകയോ ചെയ്യാറുണ്ട്. അക്കാലത്ത് ടെലിവിഷന്‍ സംവിധാനമില്ലാത്തതിനാല്‍ സിനിമ കാണാന്‍ തിയേറ്ററിലാണ് പോയിരുന്നത്. അച്ഛന്‍ ഞങ്ങള്‍ക്ക് ആ ദിവസം പുറത്തു നിന്നും അത്താഴം വാങ്ങി തരാറുണ്ട്.
ആ ദിവസങ്ങളിലെ ഓരോ നിമിഷവും ഏറെ ആഹ്ളാദത്തോടെയും നിറഞ്ഞമനസോടെയുമാണ് ഞങ്ങള്‍ സഹോദരങ്ങള്‍ ആഘോഷിച്ചിരുന്നത്. കുട്ടിക്കാലത്തെ ക്രിസ്മസ് ദിവസ ം എനിയ്ക്ക് സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും ഓര്‍മ്മകളാണ് നല്‍കുന്നത്
ഓര്‍മ്മയിലെ ഒരു ക്രിസ്സ്മസ്സ്