Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാമറിയത്തിന്റെ തിരുനാള്‍

ജനനം : ബി.സി. 20 ല്‍ ?

കന്യാമറിയത്തിന്റെ തിരുനാള്‍
സെപ്‌തംബര്‍ എട്ട്‌-വിശുദ്ധ മാതാവായകന്യാമറിയത്തിന്റെ - വിര്‍ജി‍ന്‍ മേരിയുടെ തിരുനാളാണ്‌. ക്രിസ്തുവിന്‌ മുന്‍പ്‌ 20 -ാ‍ം മാണ്ടിലാണ്‌ മേരിയുടെ ജ-നനം എന്നാണൊരു വിശ്വസം. ഒരു പക്ഷെ ബി.സി പതിമൂന്നിലോ പതിനാലിലോ ആവാന്‍ ഇടയുണ്ട്‌.

ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ കന്യാമറിയത്തെ ഭാക്ത്യാദരപൂര്‍വം സ്‌മരിക്കുന്ന ദിനമാണിത്‌. മാതാവിന്റെ പേരിലുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്തുന്നു. കേരളത്തില്‍ കോട്ടയത്തെ മണര്‍കാട്‌ പള്ളി അടക്കം പല ദേവലയങ്ങളിലും ദൈവ മാതാവിന്റെ തിരുനാളാഘോഷങ്ങള്‍ നടക്കുന്നു.

വേളാങ്കണ്ണി ബസിലിക്ക, പാലാ ളാഴം പഴയ പള്ളി, പുളിങ്കുന്ന്‌ ഫൊറോന പള്ളി,കല്ലിശ്ശേരി സെന്റ്‌ മേരീസ്‌ ക്‌നാനായ വലിയ പള്ളി, നീലമ്പേരൂര്‍ സെന്റ്‌ മേരീസ്‌ പള്ളി, മാന്നാര്‍ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളി, കുന്നം കുളം ആര്‍ത്താറ്റ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി, തുമ്പമണ്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍, ബത്തേരി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ കേരളത്തിലെമ്പാടും കന്യാ മറിയത്തിന്റെ തിരുനാളാഘോഷങ്ങള്‍ നടക്കുന്നു.

എട്ടു നോമ്പ്‌ തിരുനാളിനെ ഏഴാം ദിവസമായ സെപ്‌തംബര്‍ ഏഴിന്‌ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിശുദ്ധമാതാവിന്റെയും ഉണ്ണി യേശുവിന്റെയും ദിവ്യരൂപം കാണാന്‍ പ്രധാന മദ്ബഹ ഭക്തര്‍ക്കായി തുറന്നു കൊടുക്കും.

ലോക രക്ഷകനായി ഭൂമിയില്‍ വന്നു പിറന്ന ദൈവ പുത്രന്‍, നസ്രേത്തിലെ യേശുവിന്റെ അമ്മയാണ്‌ കന്യകയായ മേരി എന്ന മറിയ. ദൈവത്തിന്റെ ദിവ്യാത്ഭുതമായാണ്‌ മേരിയുടെ വിശുദ്ധ ഗര്‍ഭത്തെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കാണുന്നത്‌. മേരിയോളജ-ി‍ എന്ന പേരില്‍ ഒരു ക്രിസ്തീയ ദൈവ ശാസ്ത്ര ശാഖ തന്നെയുണ്ട്‌.

കന്യാ മറിയം പല പേരുകളിലും അറിയപ്പെടുന്നു. കത്തോലിക്കരും പൗരസ്ത്യ ഓര്‍ത്തഡോക്‌സ്‌ സഭയും ദൈവത്തെ ഗര്‍ഭം ധരിച്ചവളെന്ന്‌ ഗ്രീക്കില്‍ അര്‍ത്ഥമുള്ള തിയോ ടോക്കോസ്‌ എന്നും സെന്റ്‌ മേരി എന്നും വിളിക്കുന്നു.

പള്ളിയുടെ മാതാവ്‌, എല്ലാ വിശുദ്ധകളുടെയും രാജ-്ഞി, ദൈവ മാതാവ്‌, മാലാഖമാരുടെ രാജ-്ഞി, സ്വര്‍ഗ്ഗ രാജ-്യ‍ത്തിലെ രാജ-്ഞി എല്ലാം കന്യാമറിയത്തിന്റെ ദിവ്യ നാമങ്ങളാണ്‌. കേരളത്തില്‍ സഹായമാതാവ്‌, ആരോഗ്യമാതാവ്‌, വ്യാകുല മാതാവ്‌, ഫാത്തിമ നാഥ, അമലോല്‍ഭവ എന്നിങ്ങനെയും കന്യാമറിയത്തെ ആരാധിക്കുന്നുണ്ട്‌.

മേരിയുടെ ജ-നനത്തെ കുറിച്ചും ജ-ീ‍വിതത്തെ കുറിച്ചും ചരിത്രത്തിലോ ക്രിസ്തീയ വിശ്വാസ ചരിത്രത്തിലോ തെളിവാര്‍ന്ന പരാമര്‍ശങ്ങളില്ല. മാത്യുവിന്റെയും ലൂക്കിന്റെഉം മറ്റും സുവിശേഷങ്ങളിലെ സൂചനകള്‍ മാത്രമാണ്‌ പ്രധാന ആധാരം.

യേശുവിന്റെ കുരിശു മരണം കഴിഞ്ഞ്‌ മൂന്നിനും പതിനഞ്ചിനും ഇടയ്ക്കുള്ള വര്‍ഷത്തില്‍ വിശുദ്ധ മേരിയുടെ മരണം സംഭവിച്ചു. കഷ്ടിച്ച്‌ അന്‍പത്‌ വയസു വരയേ വിശുദ്ധ മറിയം ജീ‍വിച്ചിരുന്നുകാണൂ എന്നാണ്‌ ചരിത്രാന്വേഷകരുടെ നിഗമനം.

ക്രിസ്ത്യന്‍, ഇസ്ലാം വിശ്വാസികളല്ലാത്ത വലിയൊരു വിഭാഗം - അവിശ്വാസികള്‍ - പറയുന്നത്‌ ഒരു പെണ്‍കിടാവായിരുന്ന മേരി ചെറു പ്രായത്തില്‍ തന്നെ ജൂത പട്ടാളക്കാരില്‍ നിന്ന്‌ ഗര്‍ഭം ധരിച്ചുവെന്നും കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ പ്രാകൃത ജൂ‍ത ശിക്ഷാ നിയമങ്ങളില്‍ നിന്ന്‌ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ജോ‍സഫ്‌ ഭര്‍ത്താവായി ചമഞ്ഞു എന്നുമാണ്‌.

ജോസഫിന്‌ രക്ഷകന്റെ ചുമതല ആയിരുന്നതു കൊണ്ടാണ്‌ കന്യാ മറിയം വീണ്ടും പ്രസവിക്കാതിരുന്നതെന്നും കന്യകയായി മരിക്കാനിടവന്നതും എന്നാണവര്‍ പറയുന്നത്‌.ഇതിന് ചരിത്രത്തിന്റെയോ തെളിവുകളുടെയോ പിന്‍ബലമൊന്നുമില്ല.

വിശ്വാസികള്‍ക്ക്‌ കന്യാമറിയം വിശുദ്ധയും ദിവ്യയുമാണ്‌. ദൈവമാതാവാണ്‌. അഭയ കേന്ദ്രമാണ്‌

Share this Story:

Follow Webdunia malayalam