Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ക്രിസ്മസ്

തിരുപ്പിറവിയുടെ ഓര്‍മ്മയുമായി ക്രിസ്മസ്
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. രാത്രി പതിനൊന്ന് മണിയോടെ തിരുപ്പിറവിയുടെ സ്മരണ പുതുക്കിക്കൊണ്ടുള്ള ശുശ്രൂഷകള്‍ പള്ളികളില്‍ നടക്കും.

പാതിരാകുര്‍ബാനയിലാണ് വിശ്വാസികള്‍ ഏറെ പങ്കെടുക്കുക. ശാന്തിയും സമാധാനവും ലോകത്തില്‍ തിരികെ കൊണ്ടുവരാന്‍ ക്രിസ്മസ് പ്രചോദനമാവുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. പാതിരാകുര്‍ബാനയാണ് ക്രിസ്മസ് ആഘോഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്.

ക്രിസ്തുദേവന്‍റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കുന്നതിന്‍റെ ദൃശ്യാവിഷ്ക്കാരത്തോടെയാണ് പാതിരാകുര്‍ബാനയുടെ തുടക്കം. കേരളത്തിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ ആഘേഷത്തിനുള്ള അവസാന ഘട്ടത്തിലെത്തി. പള്ളികളിലും വീടുകളിലും പുല്‍ക്കൂടുകള്‍ ഒരുക്കിയാണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്.

പുല്‍ക്കൂടുകളും നക്ഷത്രദീപാലങ്കാരങ്ങളും കൊണ്ട് നാടും നഗരവും നിറഞ്ഞു കഴിഞ്ഞു. വിവിധ ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും മുഴുവന്‍ ജനങ്ങള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ജീവിതത്തില്‍ തിരിച്ചറിയലിന്‍റെയും തെറ്റ് തിരുത്തലിന്‍റെ തിരിച്ചറിയലിന്‍റെ വേദിയാകണം ക്രിസ്മസെന്ന് സീറോമലബാര്‍ സഭയുടെ പിതാവ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

രാത്രി പതിനൊന്ന് മണിയോടെ ക്രിസ്മസ് ചടങ്ങുകള്‍ ദേവാലയങ്ങളില്‍ തുടങ്ങും. വിവിധ അരമനങ്ങളില്‍ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും വാരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് ഡാനിയേര്‍ അച്ചാരു പറമ്പിലും തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

തിരുവനന്തപുരം പാളയം പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈ പാക്യം പട്ടം കാത്തലിക് പള്ളിയില്‍ സീറോ മലബാര്‍ ബസേലിയോസും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ചങ്ങനാശേരി മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ മാര്‍ ജോസഫ് പവ്വത്തില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

Share this Story:

Follow Webdunia malayalam