Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌നേഹത്തിന്‍റെ ലഹരിയുള്ള മുന്തിരി വൈന്‍

ഡിസംബര്‍ 25
രുചിയുടെ നാളുകള്‍ കൂടിയാണ് ക്രിസ്‌മസ് കാലം. വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ ക്രിസ്‌മസ് അടുക്കളയില്‍ പാകം ചെയ്യപ്പെടുന്നു. കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന വിശുദ്ധദിനം മികച്ച ആഹാരപദാര്‍ത്ഥങ്ങളാലും കെങ്കേമമാകും. ഇതാ, അത്തരത്തില്‍ നാവില്‍ കൊതിയൂറുന്ന ക്രിസ്‌മസ് സ്‌പെഷ്യല്‍ മുന്തിരി വൈന്‍ വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേരുവകള്‍:
 
കറുത്ത മുന്തിരിങ്ങ- 1 1/2 കിഗ്രാം
പഞ്ചസാര- 2 1/2 കിഗ്രാം
ഗോതമ്പ്-300 ഗ്രാം
യീസ്റ്റ്-1ടീസ്പൂണ്‍
മുട്ട-1
വെള്ളം-2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)
 
ഉണ്ടാക്കുന്ന വിധം:
 
മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പല പല നാടുകളില്‍ പല പല ക്രിസ്‌മസ് !