കുറുപ്പ് റിലീസിനൊരുങ്ങുകയാണ്. സിനിമയിലെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങും.പാട്ട് അഞ്ചു മണിക്ക് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്. അത്രയും ഭാഷകളിലും ഗാനങ്ങളും പുറത്തിറങ്ങും
35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.