Publish Date: Mon, 10 Apr 2023 (15:13 IST)
Updated Date: Mon, 10 Apr 2023 (15:15 IST)
അടി ഏപ്രിൽ 14ന് വിഷു റിലീസ് ആയി എത്തും.പണ്ടാറടങ്ങാൻ എന്ന ലിറിക്കൽ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്ത് വരും.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖറിൻറെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്.ധ്രുവൻ,ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്.
വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.