Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിക്കാന്‍ കാരണമുള്ള സിനിമ, ജോജുവിന്റെ പുലിമുടിയിലെ പുതിയ ഗാനം പുറത്തിറങ്ങി

Pulimada Movie A K Sajan Joju George  Ishaan Dev

കെ ആര്‍ അനൂപ്

, വെള്ളി, 13 ഒക്‌ടോബര്‍ 2023 (17:16 IST)
ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തും . ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നിരിക്കുകയാണ്.
ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലചന്ദ്ര മേനോന്‍, സോനാ നായര്‍, ഷിബില, അഭിരാം, റോഷന്‍, കൃഷ്ണ പ്രഭ, ദിലീഷ് നായര്‍, അബു സലിം, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സ്വന്തം സംവിധാനത്തില്‍ അല്ലാതെ പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായി വേണു ചിത്രത്തിലുണ്ടാകും. 
 
ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ 'വിടാ മുയർച്ചി' എപ്പോൾ ? സിനിമയിലെ നടന്റെ ലുക്ക് പുറത്ത്, ചിത്രീകരണ വിശേഷങ്ങൾ