Select Your Language

Notifications

webdunia
webdunia
webdunia
webdunia

വമ്പന്‍ നേട്ടം,'അലരേ നീയെന്നിലെ' 50 ലക്ഷം കാഴ്ചക്കാര്‍, 2021-ല്‍ മലയാളസിനിമയില്‍ ഇതാദ്യം

വമ്പന്‍ നേട്ടം,'അലരേ നീയെന്നിലെ' 50 ലക്ഷം കാഴ്ചക്കാര്‍, 2021-ല്‍ മലയാളസിനിമയില്‍ ഇതാദ്യം

കെ ആര്‍ അനൂപ്

, ബുധന്‍, 9 ജൂണ്‍ 2021 (09:11 IST)
റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറി. ഇതിനകം തന്നെ 50 ലക്ഷം കാഴ്ചക്കാരെ നേടുവാന്‍ കൈലാസ് മേനോന്റെ ഈ ഗാനത്തിനായി. യൂട്യൂബില്‍ 50 ലക്ഷം കാഴ്ചക്കാര്‍ കാണുന്ന 2021ലെ ആദ്യത്തെ മലയാള സിനിമ ഗാനം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ആസ്വാദകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജുന്‍ അശോകനും മറ്റു അണിയറ പ്രവര്‍ത്തകരും രംഗത്തെത്തി.
 
മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡിലെ ഈ ഗാനം ഒരുപാട് സെലിബ്രിറ്റികളും പാടിയിരുന്നു.അപര്‍ണ ബാലമുരളി, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ അലരേ നീയെന്നിലെയുമായി എത്തിയിരുന്നു.
 
എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേവിഡും റോസ്ലീനും, മാലിക് ഓര്‍മ്മകളില്‍ വിനയ് ഫോര്‍ട്ട്