എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അവസാന ഗാനങ്ങളില്‍ ഒന്ന്,'അണ്ണാത്തെ' ആദ്യ ഗാനം ഒക്ടോബര്‍ 4ന്

കെ ആര്‍ അനൂപ്
ശനി, 2 ഒക്‌ടോബര്‍ 2021 (08:49 IST)
അണ്ണാത്തെയിലെ ഗാനം കേള്‍ക്കാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ എസ്പിബിയുടെ ശബ്ദത്തിലുള്ള ഈ ഗാനം ഇതുവരെയും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഒക്ടോബര്‍ 4ന് വൈകുന്നേരം 6 മണിക്ക് ആദ്യഗാനം എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അവസാന ഗാനങ്ങളില്‍ ഒന്നുകൂടിയാണിത്.
 
എസ്പി ബാലസുബ്രഹ്മണ്യം സാറിന്റെ ശബ്ദത്തില്‍ നിന്നുള്ള ഊര്‍ജ്ജസ്വലമായ ഒരു ഗാനമായിരിക്കും ഇതെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ പറഞ്ഞിരുന്നു.എസ്പിബി സാറിനൊപ്പം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മ്മിക്കാന്‍ തങ്ങള്‍ ആലോചിച്ചു. പക്ഷേ അത് നടന്നില്ലെന്നും ഇമ്മന്‍ പറഞ്ഞു.
 
രജനികാന്ത് നായകനാകുന്ന 'അണ്ണാത്തെ'യുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്.ദീപാവലിക്ക് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് ടി.പി.സെൻകുമാർ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

വീണ്ടും പാമ്പുകടിയേറ്റ് മരണം; കുട്ടനാട്ടില്‍ വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പാമ്പ് കടിയേറ്റാൽ എന്ത് വേണം? കനിവ്108ൽ വിളിക്കുക, ആന്റിവെനം ഉറപ്പ്

ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു

അടുത്ത ലേഖനം
Show comments