അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. #ValimaiUpdate ന് വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു. 'വലിമൈ' നിര്‍മ്മാതാക്കള്‍ ഒരു അപ്‌ഡേറ്റ് കൈമാറി.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2022 പൊങ്കലിന് പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ പ്രഖ്യാപിച്ചു.
2022 ജനുവരിയില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. രജനിയുടെ 'അണ്ണാത്തെ' 2021 ദീപാവലിക്ക് റിലീസ് റിലീസ് ചെയ്യുമ്പോള്‍ അതിനൊപ്പം അജിത്തിന്റെ 'വാലിമൈ'യും ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ പൊങ്കല്‍ ഉത്സവത്തിന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹുമ ഖുറേഷി, കാര്‍ത്തികേയ, രാജ് അയ്യപ്പ, യോഗി ബാബു, ഗുര്‍ബാനി, അച്യുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.