Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയ്യപ്പസ്വാമിയല്ലേ',മധുര മനോഹര മോഹത്തിലെ പുതിയ ഗാനം

'അയ്യപ്പസ്വാമിയല്ലേ',മധുര മനോഹര മോഹത്തിലെ പുതിയ ഗാനം

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ജൂണ്‍ 2023 (10:30 IST)
സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'മധുര മനോഹര മോഹം'റിലീസിന് ഒരുങ്ങുകയാണ്. രസകരമായ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് സിനിമയിലെ 'അയ്യപ്പസ്വാമിയല്ലേ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.മുഴുനീള എന്റര്‍ടെയിനറാണ് സിനിമ.
 
 ഹരിനാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് നല്‍കുന്നു.ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അബ്ദുള്‍ വഹാബ് സംഗീതം നല്‍കുന്ന പുതിയ ചിത്രം കൂടിയാണിത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എന്‍. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉടല്‍ ഒടിടി റിലീസിന്?