Webdunia - Bharat's app for daily news and videos

Install App

കരോള്‍ ഗാനം,'പൂവന്‍' ജനുവരി ആറിന്

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (09:07 IST)
ആന്റണി വര്‍ഗീസിന്റെ പൂവന്‍ റിലീസിന് ഒരുങ്ങുന്നു. ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി സഞ്ചരിക്കുകയാണ് നടന്‍. പള്ളി മേടയില്‍ എന്ന് തുടങ്ങുന്ന കരോള്‍ ഗാനം പുറത്തുവന്നു. ജനുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.
ടൈറ്റസ് മാത്യു വരികള്‍ എഴുതി സംഗീതം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഡിസംബര്‍ വോയ്‌സ് ബാന്‍ഡിലെ ഗായകരാണ്.സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ'യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
 
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments