Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്കി ഭാസ്‌കറിലെ ആദ്യ ഗാനം, മലയാളത്തിന് പുറമേ 3 ഭാഷകളില്‍ കാണാം, വീഡിയോ

Lucky Bhaskar First Song Available In 3 Languages ​​Apart From Malayalam Video lucky baskhar song

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജൂണ്‍ 2024 (14:40 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ലക്കി ഭാസ്‌കര്‍ ഒരു ഹീസ്റ്റ് ത്രില്ലറാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം 1980-കളിലെ കഥയാണ് പറയുന്നത്. വീണ്ടും തെലുങ്ക് സിനിമയില്‍ നായകനായി ദുല്‍ഖര്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെത്തുന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു.

മിണ്ടാതെ എന്ന പേരിലാണ് മലയാളത്തില്‍ ഗാനം പുറത്തുവന്നത്.യാസിന്‍ നിസാറും ശ്വേത മോഹനും ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഗാനരചന വൈശാഖ് സുഗുണന്‍.ഛായാഗ്രാഹണം നിമിഷ് രവി ആണ്.
 
സിതാര എന്റര്‍ടെയിന്‍മെന്റസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. സെപ്റ്റംബര്‍ 27ന് സിനിമ തിയേറ്ററുകളില്‍ എത്തും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലീഷേയും ക്രിഞ്ചും ഉണ്ട്, തിയറ്ററിലും ബോറടിച്ചിരുന്നു; വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെ കുറിച്ച് ധ്യാന്‍