ചിയാന്‍ വിക്രമിനൊപ്പം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന തമിഴ് ചിത്രമാണ് 'മഹാന്‍'.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ ആദ്യ ഗാനമെത്തി. മകന്‍ ധ്രുവ് വിക്രമിനൊപ്പം ആദ്യമായി വിക്രം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മുത്തമിള്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. വി എം മഹാലിംഗവും സന്തോഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു.ധ്രുവ് ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്.വിക്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമെന്ന് കേള്‍ക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം ചിത്രത്തില്‍ ഒരു ഗ്യാങ്സ്റ്ററായിട്ടാണ് പ്രത്യക്ഷപ്പെടുക.
Mahaan, Soorayaatam Lyric Video, Vikram, Karthik Subbaraj, Santhosh Narayanan, Dhruv Vikram, YouTube