Publish Date: Mon, 05 Apr 2021 (12:46 IST)
Updated Date: Mon, 05 Apr 2021 (12:49 IST)
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അടുത്തുതന്നെ റിലീസ് ഉണ്ടാകാന്‍ സാധ്യതയുള്ള ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഉണ്ണിമുകുന്ദന്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ സിനിമയിലെ ആദ്യ ഗാനം പുറത്തു വരുന്ന ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍. ഏപ്രില്‍ ഏഴിന് 6 മണിക്ക് ചിത്രത്തിലെ ആദ്യ ഗാനം എത്തും. ടീസര്‍ സോങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാകും. ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.