കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദ്വിഭാഷാ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സ് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി.ഒരേ നോക്കില്‍ എന്ന് തുടങ്ങുന്ന ഗാനം വാലന്റൈന്‍സ് ദിനത്തില്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
സംഗീതം: എ എച്ച് കാഷിഫ്, വരികള്‍: വിനായക് ശശികുമാര്‍,ഗായിക: ശ്വേത മോഹന്‍.
നീണ്ട ഇടവേളക്കുശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മോളിവുഡിലേക്ക് എത്തുന്നത്.'ഒറ്റ്' എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ താരം അവതരിപ്പിക്കും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ ആണ് നായകന്‍.എസ് സജീവ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നു.തെലുങ്ക് നടി ഈഷ റെബ്ബയാണ് നായിക.
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.