Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനീത് ശ്രീനിവാസന്‍ പാടിയ തോല്‍വി എഫ്‌സിയിലെ മനോഹര ഗാനം, വീഡിയോ

Tholvi F.C Sung by Vineeth Sreenivasan Sharafudheen

കെ ആര്‍ അനൂപ്

, ശനി, 21 ഒക്‌ടോബര്‍ 2023 (09:06 IST)
'തോല്‍വി എഫ്‌സി' റിലീസിന് ഒരുങ്ങുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും ഇത്.ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ്
സലീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹേയ് നിന്‍ പുഞ്ചിരി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വര്‍മ്മയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
സിനിമയുടെ പ്രീപ്രൊഡക്ഷന്‍ രംഗങ്ങളാണ് ഗാനത്തിലൂടെ കാണിക്കുന്നത്.
തോല്‍വി അത്ര മോശം കാര്യമല്ലെന്ന് പറഞ്ഞുകൊണ്ട് എത്തിയ ആദ്യ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു.തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. ഇദ്ദേഹം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
 
വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബല്‍റാം വേഴ്‌സസ് താരാദാസ് തകരാന്‍ കാരണം മമ്മൂട്ടിയുടെ പിടിവാശിയോ? ഐ.വി.ശശിയുടെ വാക്കുകള്‍ ഇങ്ങനെ