Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോഹരമായ ഗാനവുമായി സായി പല്ലവി,'വിരാട പര്‍വ്വം' റിലീസിനൊരുങ്ങുന്നു !

മനോഹരമായ ഗാനവുമായി സായി പല്ലവി,'വിരാട പര്‍വ്വം' റിലീസിനൊരുങ്ങുന്നു !

കെ ആര്‍ അനൂപ്

, വെള്ളി, 26 ഫെബ്രുവരി 2021 (09:19 IST)
ഒരുപിടി ചിത്രങ്ങളാണ് സായി പല്ലവിയുടെതായി ഇനി പുറത്ത് വരാനുള്ളത്. ആ കൂട്ടത്തില്‍ ആദ്യം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് വിരാടപര്‍വ്വം.റാണ ദഗുബാട്ടിയാണ് നായകന്‍.ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്.കോലു കോലു എന്ന് തുടങ്ങുന്ന പാട്ട് യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്. പശ്ചാത്തലത്തിലാണ് സോങ് ചിത്രീകരിച്ചിരിക്കുന്നത്.ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്.
 
2021ഏപ്രില്‍ 30 ന് സിനിമ തിയേറ്ററുകളിലെത്തും.2020 ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് നീളുകയായിരുന്നു. പ്രിയ മണി, നന്ദിത ദാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത് എന്നാണ് വിവരം.വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രം വികരബാദ് ഫോറസ്റ്റില്‍ ആണ് ഷൂട്ട് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദിയില്‍ ജോര്‍ജ്ജ് കുട്ടിയാകാന്‍ അജയ് ദേവ്ഗണ്‍,ദൃശ്യം2 ബോളിവുഡിലേക്ക് !