Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചതുര്‍ മുഖം' സക്‌സസ് സോങ് പുറത്ത്, 'ഓവര്‍ സ്പീഡില്‍' ശ്രദ്ധ നേടുന്നു

webdunia

കെ ആര്‍ അനൂപ്

ശനി, 17 ഏപ്രില്‍ 2021 (12:26 IST)
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ ആദ്യമായി ഒന്നിച്ച 'ചതുര്‍ മുഖം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ സക്‌സസ് സോങ് പുറത്തുവന്നു.വിധു പ്രതാപും മിഥുന്‍ അശോകനുമാണ് ഗാനത്തിന് പിന്നില്‍. വിധുവും ഇന്ദുലേഖയും ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.വിനായക് ശശികുറിന്റെതാണ് വരികള്‍. മഞ്ജു വാര്യരിനും ചതുര്‍മുഖം ടീമിനും ഗാനം അവര്‍ സമര്‍പ്പിച്ചു.
 
ഓവര്‍ സ്പീഡില്‍ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം ആണ്.മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണവും ആയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

'ഒരുപാടു സന്തോഷത്തോടെയാണ് ഇത് ഷെയര്‍ ചെയ്യുന്നത്'; 'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് പ്രണവ് മോഹന്‍ലാല്‍