Publish Date: Fri, 23 Sep 2022 (11:47 IST)
Updated Date: Fri, 23 Sep 2022 (11:50 IST)
ബോളിവുഡ് താരം സണ്ണി ലിയോണ്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലുള്ള സിനിമകളിലും സജീവമാകുകയാണ്. ഒഎംജി (ഓ മൈ ഗോസ്റ്റ്) എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
ടീസറിന് പിന്നാലെ സിനിമയിലെ ആദ്യ ഗാനവും പുറത്തിറങ്ങി. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.
ആര്‍ യുവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വാവു മീഡയയുടെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ വീര ശക്തിയും കെ ശശി കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദര്‍ശ ഗുപ്ത, സതീഷ്, യോഗി ബാബു, ടിക് ടോക്ക് താരം ജിപി മുത്തു,രമേശ് തിലക്, മൊട്ടൈ രാജേന്ദ്രന്‍, തങ്കദുരൈ എന്നിവരും ചിത്രത്തിലുണ്ട്.
1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലിയോപാട്രയുടെ കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്.