Publish Date: Sat, 28 Aug 2021 (12:08 IST)
Updated Date: Sat, 28 Aug 2021 (12:11 IST)
തമിഴ്‌നാട്ടില്‍ വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച പുതിയ ചിത്രമാണ് 'തലൈവി'.കങ്കണ റണൗത്തിനൊപ്പം അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന സിനിമയിലെ ഒരു സോംഗ് ടീസര്‍ പുറത്തുവന്നു. 'ഉന്‍തന്‍ കണ്‍കളില്‍' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.
മുഴുവന്‍ വീഡിയോ സോങ് 30ന് എത്തും.നേരത്തെ ഈ വര്‍ഷം ആദ്യം ഏപ്രില്‍ 23ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല.2019 നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനവും ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.ചിത്രം സെപ്റ്റംബര്‍ 10ന് തിയറ്ററുകളിലെത്തും.