Webdunia - Bharat's app for daily news and videos

Install App

വിനീത് ശ്രീനിവാസനുമൊത്ത് ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ആല്‍ബം, 'മനസ്സിന്റെ ഉള്ളില്‍' ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (12:29 IST)
കോവിഡ് കാലത്ത് 5 ആല്‍ബങ്ങള്‍ ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ സമയമായതിനാല്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, അജയ്‌ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി ഉള്‍പ്പെടെ, മ്യൂസിക്കല്‍ ആല്‍ബങ്ങളുടെ പിന്നാലെയായിരുന്നു. സാമ്പത്തിക ലാഭത്തേക്കാള്‍ ലൈവ് ആയി നില്‍ക്കുക, ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും വര്‍ദ്ധിക്കുക എന്ന ഉദേശ്യത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആല്‍ബങ്ങളിലേയ്ക്ക് തിരിയുന്നത്. ഇതേ പാത പിന്തുടര്‍ന്നുരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവും. 
യുവാക്കളെ ലക്ഷ്യം വച്ചുള്ള ഒമര്‍ ലുലുവിന്റെ ആബങ്ങള്‍ എല്ലാം തന്നെ നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ഈ ലോക്ഡൗണ്‍ കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയിരിക്കുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ഒമര്‍ ലുലു. ജുബൈര്‍ മുഹമ്മദിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒമര്‍ ലുലുവിന്റെ പുതിയ ആല്‍ബം 'മനസ്സിന്റെ ഉള്ളില്‍' നവാഗതനായ അബ്ഷര്‍ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മനോഹര ആല്‍ബവും യൂത്ത് ഏറ്റെടുക്കുമെന്നുറപ്പാണ്. 
 
ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ദമ്പതികളായ ഫാറൂഖ് ഖാന്‍, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആല്‍ബത്തിലെ അഭിനേതാക്കള്‍. 'ഒമര്‍ ലുലു എന്റര്‍ടൈന്‍മന്റ്‌സ്' എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആല്‍ബം പുറത്തിറക്കിയത്. ടി.കെ. കുട്ടിയാലി ആണ് ആല്‍ബത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്: മുസമ്മില്‍ മൂസ, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പി.വി, അസോസിയേറ്റ് ഡയറക്ടര്‍സ്: റോമാരിയോ പോള്‍സണ്‍, പരീക്കുട്ടി പെരുമ്പാവൂര്‍, മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments