Webdunia - Bharat's app for daily news and videos

Install App

എനിയ്ക്കും ഉണ്ടായിട്ടുണ്ട് സിനിമയില്‍ മോശം അനുഭവം; വെളിപ്പെടുത്തലുമായി നടി

സിനിമയില്‍ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അനുമോള്‍

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (10:51 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പലരും തനിക്ക് ഉണ്ടായ ഇത്തരം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയുണ്ടായി.  അത്തരം ഒരു അനുഭവം വെളിപ്പെടുത്തി അനുമോളും രംഗത്തെത്തിയിരിയ്ക്കുന്നു. ഒരു സിനിമയില്‍ നായികയായി എന്നെ കരാറൊപ്പുവച്ചു കഴിഞ്ഞിരുന്നു. പക്ഷേ എന്നോട് പറയാതെ അവര്‍ ചിത്രത്തിന്റെ പൂജ എന്ന് പറഞ്ഞ് ഒരു ചടങ്ങ് നടത്തി. അതിനോട് അനു പ്രതികരിച്ചില്ല.
 
അതിന് ശേഷം, ഒരു ദിവസം മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ ചിത്രത്തിലെ നായികയാക്കാം എന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് അനു അറിഞ്ഞു.
അന്ന് അനു സെറ്റില്‍ നിന്നും ചിത്രം ചെയ്യാതെ ഇറങ്ങിപ്പോന്നു. 
 
പിന്നീട് അവര്‍ നടിയെ വിളിച്ച് ഭീഷണിപ്പെടുത്തി, അനു വരണം ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ്മീറ്റ് നടത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ നിങ്ങള്‍ ധൈര്യമായി പ്രസ് മീറ്റ് നടത്തിക്കോളുവെന്ന് അനു പ്രതികരിച്ചു. പിന്നെ ഭീഷണിയുടെ സ്വരം മാറി. 
 
അനു വരണം, അനുവിന് ഒരു പ്രശ്‌നവും വരില്ല. അഭിനയിച്ചു പോയാല്‍ മതി. മറ്റൊന്നും അനുവിനെ ബാധിയ്ക്കില്ല. എന്നൊക്കെ പറഞ്ഞു. സിനിമയുമായി സഹകരിക്കാന്‍ കഴിയില്ല എന്ന് അനു മോള്‍ തീര്‍ത്തു പറഞ്ഞു. ആ സിനിമ ഇന്നും നടന്നിട്ടില്ലെന്ന് അനുമോള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments